സൊമാറ്റോയുടെ ദീപീന്ദര്‍ ഗോയല്‍ ഡല്‍ഹിയിലെ മെഹ്‌റൗളിയില്‍ 50 കോടിയുടെ ഭൂമി സ്വന്തമാക്കി

Update: 2024-02-03 09:28 GMT

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോയുടെ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ ഡല്‍ഹിയിലെ മെഹ്‌റൗളിയില്‍ 50 കോടി രൂപ മൂല്യം വരുന്ന ഭൂമി സ്വന്തമാക്കി. സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം 3.50 കോടി രൂപയാണ് അടച്ചതെന്ന് സിആര്‍ഇ മെട്രിക്‌സ് റിപ്പോര്‍ട്ട് ചെയ്തു.

2.53 ഏക്കര്‍ വരുന്ന ഭൂമി ദേരാ മാ്ണ്ഡി വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്.

2023 മാര്‍ച്ചില്‍ ലക്‌സലോണ്‍ ബില്‍ഡിംഗ് െ്രെപവറ്റ് ലിമിറ്റഡില്‍ നിന്ന് 29 കോടി രൂപയ്ക്ക് മെഹ്‌റൗളിയിലെ 2.5 ഏക്കര്‍ ഭൂമി ഗോയല്‍ വാങ്ങിയിരുന്നു.

സമ്പന്നരായ 71 ശതമാനം ഇന്ത്യക്കാരും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ഇന്ത്യ സൊത്തേബി ഇന്റര്‍നാഷണല്‍ റിയല്‍റ്റി നടത്തിയ സര്‍വേയില്‍ പറയുന്നു.

ആസ്തികളുടെ വിലയിലോ മൂല്യത്തിലോ ഉള്ള വിലയിലോ വര്‍ധനയുണ്ടാകുമെന്നതാണു ഭൂരിഭാഗം പേരെയും പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നത്.

Tags:    

Similar News