ഐസിസി വേൾഡ് കപ്പ് 2023 : മത്സരം നടക്കുന്ന ഇന്ത്യൻ നഗരങ്ങളിൽ ഹോട്ടൽ ബുക്കിങ്ങിനു വൻതിരക്ക്
- ഐ സി സി ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയിൽ നടക്കുന്നത് 10 വർഷത്തെ ഇടവേളയ്ക്കു ശേഷം
- ഇന്ത്യയുടെ മത്സരം നടക്കുന്ന ദിവസങ്ങളിൽ താമസസൗകര്യത്തിനായി അഡ്വാൻസ് ബുക്കിങ്ങിൽ വർധന
ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് മത്സരങ്ങൾ നടക്കുന്ന നഗരങ്ങളിലെ ഹോട്ടൽ ,ഹോംസ്റ്റേ മേഖലകളിൽ ബുക്കിംഗ് വൻതോതിൽ വർധിക്കുന്നു
10 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണു ഇന്ത്യ ഐ സി സി വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നത്. പത്തു രാജ്യങ്ങൾ ലോകകപ്പ് ചാമ്പ്യൻഷിപ്പിനായി പൊരുതും. രാജ്യത്തെ 10 വിവിധ വേദികളിലായി 48 മത്സരങ്ങൾ നടക്കും. ഇന്ത്യയെ കൂടാതെ അഫ്ഘാനിസ്ഥാൻ , ഓസ്ട്രേലിയ , ബംഗ്ലാദേശ് , ഇംഗ്ലണ്ട് , നെതർലൻഡ്‌സ് , ന്യൂ സീലാൻഡ് , പാക്കിസ്ഥാൻ , സൗത്ത് ആഫ്രിക്ക ശ്രീലങ്ക എന്നീ രാജ്യങ്ങൾ ആണ് മത്സരത്തിൽ പങ്കെടുക്കുന്നത് . ലോകകപ്പ് മത്സരങ്ങൾ ഒക്ടോബര് 5 ന് ആരംഭിച്ച് നവംബര് 19 ന് അവസാനിക്കും. .
മിക്ക ആളുകളും വളരെ മുമ്പേ തന്നെ മത്സരങ്ങൾ കാണാൻ താമസ സൗകര്യം ബുക്ക് ചെയ്യുന്നു . ഐസിസി വേൾഡ് കപ്പ് ക്രിക്കറ്റ് മത്സരം തീർച്ചയായും ആഭ്യന്തര യാത്രയെ ഉത്തേജിപ്പിക്കുമെന്നാണ് വിലയിരുത്തൽ. പ്രധാന മത്സരം നടക്കുന്ന നഗരങ്ങളിലെ ഹോംസ്റ്റേ ,ഹോട്ടൽ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലാണ് കൂടുതൽ തിരക്കനുഭവപ്പെടുന്നത്.
ഒക്ടോബർ 14 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്ന മത്സരം നഗരത്തിലെ ഹോട്ടൽ മേഖലയിൽ തിരക്ക് വർധനവിന് കാരണമായി . 2023 ഓഗസ്റ്റിലെ ബുക്കിങ്ങിനെ അപേക്ഷിച്ച് നഗരങ്ങളിൽ ഹോട്ടലുകളും ഹോം സ്റ്റേകളിലും ബുക്കിങ്ങിൽ 200 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.
ഒക്ടോബർ 22 ന് ഇന്ത്യ ന്യൂസിലാന്റുമായി ഏറ്റുമുട്ടുന്ന ധർമശാലയിലെ റിസേർവേഷനുകൾ പ്രതിദിന ശരാശരിയെക്കാൾ 605 ശതമാനം കുതിചാട്ടം രേഖപ്പെടുത്തി. ലഖ്നൗവിൽ ഇന്ത്യയുടെ മത്സര തീയതീയിൽ ബുക്കിങ്കുകൾ 50 ശതമാനം ഉയർന്നു. ധർമശാലയിൽ 488 ശതമാനവും ലക്നൗ നഗരത്തിൽ 340 ശതമാനവും വർധനവ് ഉണ്ടായി. ചെന്നൈ ഡൽഹി നഗരത്തിലെയും ബുക്കിങ്ങുകളും കുത്തനെ ഉയർന്നു.
ഐസി സി ലോകകപ്പ് വേളയിലേക്കുള്ള താമസസൗകര്യത്തിനായുള്ള മുൻകൂർ ബുക്കിങ്കുകൾ 22 ശതമാനമായി വർദ്ധിച്ചു.നേരത്തേ 13 ശതമാനം മാത്രമേ മുൻകൂർ ബുക്കിങ് ഉണ്ടായിരുന്നുള്ളു