പര്‍ഡോസ് ലോജിസ്റ്റിക്‌സ് 200 കോടി രൂപയുടെ വെയര്‍ഹൗസിങ് പാര്‍ക്ക് നിര്‍മ്മിക്കുന്നു

ഡെല്‍ഹി: പര്‍ഡോസ് ലോജിസ്റ്റിക്‌സ് ഹരിയാനയിലെ ബല്ലഭ്ഗഡ്-സോഹ്ന ഹൈവേയില്‍ 41 ഏക്കര്‍ സ്ഥലം വാങ്ങിയതായി പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് അനറോക്ക്. 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സംഭരണ പദ്ധതി വികസിപ്പിക്കുന്നതിനായാണിത്. കരാര്‍ വില അനറോക്ക് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ബല്ലഭ്ഗഡ്-സോഹ്ന ഹൈവേ മേഖലയ്ക്ക് ചുറ്റുമുള്ള ഭൂമിയുടെ വില ഏക്കറിന് 1.4 കോടി രൂപ മുതല്‍ 1.5 കോടി രൂപ വരെയാണ്. ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം നിക്ഷേപകരില്‍ നിന്ന് ഏറ്റെടുത്ത ഭൂമി ഏകദേശം 200 കോടി രൂപയുടെ നിക്ഷേപ കോര്‍പ്പസ് […]

Update: 2022-03-30 00:18 GMT

ഡെല്‍ഹി: പര്‍ഡോസ് ലോജിസ്റ്റിക്‌സ് ഹരിയാനയിലെ ബല്ലഭ്ഗഡ്-സോഹ്ന ഹൈവേയില്‍ 41 ഏക്കര്‍ സ്ഥലം വാങ്ങിയതായി പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് അനറോക്ക്. 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സംഭരണ പദ്ധതി വികസിപ്പിക്കുന്നതിനായാണിത്.

കരാര്‍ വില അനറോക്ക് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ബല്ലഭ്ഗഡ്-സോഹ്ന ഹൈവേ മേഖലയ്ക്ക് ചുറ്റുമുള്ള ഭൂമിയുടെ വില ഏക്കറിന് 1.4 കോടി രൂപ മുതല്‍ 1.5 കോടി രൂപ വരെയാണ്.

ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം നിക്ഷേപകരില്‍ നിന്ന് ഏറ്റെടുത്ത ഭൂമി ഏകദേശം 200 കോടി രൂപയുടെ നിക്ഷേപ കോര്‍പ്പസ് ഉപയോഗിച്ച് 18 മാസത്തിനുള്ളില്‍ വികസിപ്പിക്കുമെന്ന് അനറോക്ക് ക്യാപ്പിറ്റല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അക്ഷയ് ഉദയ് പറഞ്ഞു. ഡെല്‍ഹി-വഡോദര എക്‌സ്പ്രസ് വേ, നാഷണല്‍ ഹൈവേ 8, കെഎംപി എക്‌സ്പ്രസ് വേ തുടങ്ങിയ റോഡുകളുടെ സമീപമുള്ള ഭൂമി അനുയോജ്യമായ സ്ഥലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

77 ഏക്കര്‍ വെയര്‍ഹൗസ് സ്ഥാപിക്കുന്നതിനായി വ്യാവസായിക, വെയര്‍ഹൗസിംഗ് കമ്പനിയായ ഇഎസ്ആര്‍ ഇന്ത്യ അവിടെ സ്ഥലം ഏറ്റെടുത്തതിനു ശേഷമാണ് സോഹ്ന-ബല്ലഭ്ഗഡ് മാര്‍ക്കറ്റിന് പ്രാധാന്യം ലഭിച്ചത്. ഇഎസ്ആര്‍ വെയര്‍ഹൗസിംഗ് ഫെസിലിറ്റിയില്‍ ആമസോണ്‍ 9,00,000 ചതുരശ്ര അടി പാട്ടത്തിനെടുത്തു. ടാറ്റ, ക്രോമ പോലുള്ള പ്രധാന റീട്ടെയ്‌ലര്‍മാരും അവിടെ സ്ഥലം ഏറ്റെടുത്തു.

രാജ്യത്തുടനീളമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതോടെ വെയര്‍ഹൗസിംഗ്, ലോജിസ്റ്റിക്‌സ് ആസ്തികള്‍ക്കുള്ള ആവശ്യവും ഗണ്യമായി ഉയര്‍ന്നുവെന്ന് അനറോക്ക് ക്യാപിറ്റല്‍ എംഡിയും സിഇഒയുമായ ശോഭിത് അഗര്‍വാള്‍ പറഞ്ഞു.

Tags:    

Similar News