ഹരിത ഹൈഡ്രജന്‍ ഹബ് ആകാന്‍ തമിഴ്‌നാട്

  • ഹരിത ഹൈഡ്രജന്‍ രംഗത്ത് സംസ്ഥാനം ഉയര്‍ന്ന പ്രോത്സാഹനം നല്‍കുന്നു
  • സംസ്ഥാനത്തെ സ്ഥാപിത ഊര്‍ജ്ജ ശേഷിയുടെ 50 ശതമാനവും ഹരിതം

Update: 2023-11-22 05:50 GMT

തമിഴ്‌നാടിനെ  ഹരിത ഹൈഡ്രജന്‍ ഹബ് ആയി മാറ്റാനുള്ള ശ്രമത്തിലാണെന്ന് സംസ്ഥാന സർക്കാരെന്ന്  വ്യവസായ മന്ത്രി ടി ആര്‍ ബി രാജ പറഞ്ഞു. ഇന്ത്യ ഇവി കോണ്‍ക്ലേവ് പരിപാടിയില്‍ സംസാരിക്കവെ  സംസ്ഥാനത്തെ സ്ഥാപിത ഊര്‍ജ്ജ ശേഷിയുടെ 50 ശതമാനവും ഹരിതമാണെന്നും ഇത് 75 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹരിത ഊര്‍ജ പരിവര്‍ത്തന വിപ്ലവത്തിന് തമിഴ്നാട് നേതൃത്വം നല്‍കുകയാണ്. ഈയിടെ യുഎഇയില്‍ നടന്ന വേള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഫോറത്തില്‍ 'യുഎന്‍ പ്രൊമോഷന്‍ അവാര്‍ഡ് 2023 ഫോര്‍ എക്സലന്‍സ് ഇന്‍ സ്‌കെയിലിംഗ് എനര്‍ജി ട്രാന്‍സിഷന്‍ ഇന്‍വെസ്റ്റ്മെന്റിന്' ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയും പരിശ്രമവും അംഗീകരിക്കപ്പെട്ടു,' അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ ഒരു ഹരിത ഹൈഡ്രജന്‍ ഹബ് വികസിപ്പിക്കാനുള്ള പ്രക്രിയയിലാണ്. ശക്തമായ ഒരു ഇലക്ട്രിക് വാഹന ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കൂടി ഉണ്ടെങ്കില്‍, ഫോസില്‍-ഇന്ധന ആശ്രിതത്വത്തില്‍ നിന്ന് ഹരിത ഊര്‍ജ്ജ സ്രോതസ്സുകളിലേക്കും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിലേക്കും  വളരെ അധികം  സംസ്ഥാനത്തിന് മാറാൻ കഴിയും. ഇത്  എല്ലാവര്‍ക്കും ഗുണം ചെയ്യും,' മന്ത്രി പറഞ്ഞു.

കൃഷ്ണഗിരിയിലെ ഒല, ടിവിഎസ് മോട്ടോര്‍, ആതര്‍, റാണിപ്പേട്ടിലെ ആംപിയര്‍ വെഹിക്കിള്‍സ്, കാഞ്ചീപുരത്തെ ബിവൈഡി ഇന്ത്യ, തിരുവള്ളൂരിലെ സ്റ്റെല്ലാന്റിസ്, കോയമ്പത്തൂരിലെ ഇ-റോയ്സ് മോട്ടോഴ്സ് തുടങ്ങിയ പ്രമുഖ ഇലക്ട്രിക് വാഹന കമ്പനികള്‍ തമിഴ്നാട്ടില്‍ ഇത്തരം വാഹനങ്ങളുടെ വന്‍തോതിലുള്ള ഉല്‍പ്പാദനത്തിന് സംഭാവന നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കാനിരിക്കുന്ന തമിഴ്നാട് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ ഇലക്ട്രിക് വാഹന മേഖലയ്ക്ക് മികച്ച പ്രാധാന്യം ലഭിക്കുമെന്നും രാജ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News