കല്‍ക്കരിയെ കൂടുതല്‍ ആശ്രയിക്കുന്നത് സൗരോര്‍ജ്ജ വളര്‍ച്ചക്ക് ഭീഷണി

  • വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതക്കായി രാജ്യം കല്‍ക്കരിയെ ആശ്രയിക്കുന്നു
  • സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വൈദ്യുതി ഉല്‍പ്പാദനം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വേഗത്തില്‍ വളരുമെന്ന് പ്രതീക്ഷ
;

Update: 2024-07-04 04:41 GMT
solar power production slows
  • whatsapp icon

ഇന്ത്യയുടെ സൗരോര്‍ജ്ജ ഉല്‍പ്പാദനവളര്‍ച്ച ആറ് വര്‍ഷത്തിനിടയിലെ ആറ് വര്‍ഷത്തിനിടയിലെ മന്ദഗതിയിലെന്ന് കണക്കുകള്‍. ഫെഡറല്‍ ഗ്രിഡ് റെഗുലേറ്ററില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ പകുതിയുടെ ഡാറ്റയുടെ വിശകലനമാണ് ഇത് വ്യക്തമാക്കുന്നത്. വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിന് രാജ്യം കല്‍ക്കരിയെ കൂടുതല്‍ ആശ്രയിച്ചതാണ് ഇതിന് കാരണം.

ജൂണ്‍ 30 ന് അവസാനിച്ച ആറ് മാസങ്ങളില്‍ കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതി 10.4% വര്‍ധിച്ചു. ഗ്രിഡ്-ഇന്ത്യയില്‍ നിന്നുള്ള പ്രതിദിന ലോഡ് ഡെസ്പാച്ച് ഡാറ്റയുടെ അവലോകനം കാണിക്കുന്നത്, ഈ കാലയളവില്‍ മൊത്തത്തിലുള്ള വൈദ്യുതി ഉല്‍പാദന വളര്‍ച്ച 9.7% കവിഞ്ഞു എന്നാണ്.

2024 ന്റെ ആദ്യ പകുതിയില്‍ സൗരോര്‍ജ്ജത്തില്‍നിന്നും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യത്ത് ഉല്‍പ്പാദനം 63.6 ബില്യണ്‍ കിലോവാട്ട് മണിക്കൂര്‍ ആയി.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ സമീപ വര്‍ഷങ്ങളിലെ വൈദ്യുതി ആവശ്യകതയിലെ കുതിച്ചുചാട്ടം പരിഹരിക്കാന്‍ കല്‍ക്കരിക്ക് മുന്‍ഗണന നല്‍കി. കഴിഞ്ഞ വര്‍ഷം കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജ്ജോത്പാദനം 2015 ലെ പാരീസ് ഉടമ്പടിക്ക് ശേഷം ആദ്യമായി പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ഉല്‍പാദനത്തെ മറികടക്കുന്നു.

കോവിഡ് പാന്‍ഡെമിക്കില്‍ നിന്ന് ഉയര്‍ന്നുവന്നതിനുശേഷം ദക്ഷിണേഷ്യന്‍ രാജ്യത്തിന്റെ ഇന്ധന ഉപയോഗ രീതികള്‍ ഈ മേഖലയിലെ പ്രവണതകള്‍ക്ക് അനുസൃതമാണ്. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നിവയെല്ലാം വിലകുറഞ്ഞ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് കല്‍ക്കരി ഉപരയോഗിക്കുന്നു.

ഊര്‍ജ്ജോത്പാദനത്തില്‍ ഫോസില്‍ ഇന്ധനത്തിന്റെ പങ്ക് 2024 ന്റെ ആദ്യ പകുതിയില്‍ 77.1% ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 76.6% ആയിരുന്നു, ഇത് തുടര്‍ച്ചയായി നാലാം വര്‍ഷവും ഉയരും.

2025 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വൈദ്യുതി ഉല്‍പ്പാദനം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വേഗത്തില്‍ വളരുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. പ്രധാനമായും കല്‍ക്കരി ഊര്‍ജ ഉല്‍പ്പാദനത്തില്‍ 8.9% വളര്‍ച്ച കൈവരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

ഗ്രീന്‍ എനര്‍ജി പ്രോജക്ടുകളുടെ ടെന്‍ഡറിംഗും കമ്മീഷന്‍ ചെയ്യലും വേഗത്തിലാക്കാന്‍ തുടങ്ങിയതിനാല്‍, അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പുനരുപയോഗിക്കാവുന്ന ഉല്‍പ്പാദനം അതിവേഗം വളരുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News