റൂഫ്ടോപ്പ് സോളാര്‍ പ്രോജക്ടുകള്‍; ടാറ്റയും എന്‍എച്ച്പിസിയും സഹകരിക്കും
- സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ റൂഫ്ടോപ്പ് സോളാര്‍ പ്രോജക്ടുകള്‍ സ്ഥാപിക്കും
- 2025 ഓടെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ടിപിആര്‍ഇഎല്‍
കേന്ദ്ര മന്ത്രാലയങ്ങള്‍, സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയുടെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ റൂഫ്ടോപ്പ് സോളാര്‍ പ്രോജക്ടുകള്‍ സ്ഥാപിക്കുന്നതിനായി ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് (ടിപിആര്‍ഇഎല്‍) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍എച്ച്പിസി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡുമായി കൈകോര്‍ത്തു.
'ഈ സഹകരണം സുസ്ഥിരവും ഹരിതവുമായ ഊര്‍ജ ഭാവിയെക്കുറിച്ച് ഞങ്ങള്‍ പങ്കിട്ട കാഴ്ചപ്പാടിലെ ഒരു പ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നു. ഇരു കമ്പനികളുടെയും മികവുകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ, 2025 ഓടെ 100 ശതമാനം സൗരവല്‍ക്കരണം എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്,' ടിപിആര്‍ഇഎല്ലിന്റെ സിഇഒയും എംഡിയുമായ ദീപേഷ് നന്ദ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട ഒരു ധാരണാപത്രം ഒപ്പിട്ടതായി ടിപിആര്‍ഇഎല്‍ പ്രസ്താവനയില്‍ പറഞ്ഞു.
'ഈ സംരംഭം ഞങ്ങളുടെ സോളാറൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുക മാത്രമല്ല സര്‍ക്കാര്‍ കെട്ടിടങ്ങളുടെ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിന് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യും,' എന്‍എച്ച്പിസി സിഎംഡി ആര്‍ പി ഗോയല്‍ പറഞ്ഞു.
ടാറ്റ പവറിന്റെ വിഭാഗമായ ടിപിആര്‍ഇഎല്‍, സോളാര്‍, കാറ്റ്, ഹൈബ്രിഡ്, റൗണ്ട്-ദി-ക്ലോക്ക് (ആര്‍ടിസി), പീക്ക്, ഫ്‌ലോട്ടിംഗ് സോളാര്‍, ബാറ്ററി സ്റ്റോറേജ് എന്നീ സംഭരണ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള പുനരുപയോഗ ഊര്‍ജ പദ്ധതികളുടെ ഡെവലപ്പറാണ്.