പുനരുപയോഗ ഊര്‍ജ്ജം; ഇന്ത്യയും ജപ്പാനും കരാറൊപ്പിട്ടു

    Update: 2024-01-24 09:05 GMT

    പുനരുപയോഗ ഊര്‍ജ്ജത്തില്‍ പുതിയ കരാര്‍. ഇന്ത്യയിലെ പ്രമുഖ പുനരുപയോഗ ഊര്‍ജ കമ്പനിയായ എസിഎംഇ ഗ്രൂപ്പും ജാപ്പനീസ് സംയോജിത ഹെവി ഇന്‍ഡസ്ട്രി ഗ്രൂപ്പായ ഐഎച്ചഐ കോര്‍പ്പറേഷനുമാണ് കരാറിലേര്‍പ്പെട്ടത്. ഒഡീഷയില്‍ നിന്നാണ് ജപ്പാനിലേക്ക് ഗ്രീന്‍ അമോണിയ വിതരണം ചെയ്യുക. പ്രതിവര്‍ഷം 0.4 ദശലക്ഷം മെട്രിക് ടണ്‍ ഗ്രീന്‍ അമോണിയയുടെ വിതരണമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.

    കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍.കെ. സിംഗിന്റെ സാന്നിധ്യത്തില്‍ എസിഎംഇ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ മനോജ് ഉപാധ്യായയും ഐഎച്ച്ഐ കോര്‍പ്പറേഷന്റെ പ്രസിഡന്റും സിഇഒയുമായ ശ്രീ ഹിരോഷി ഐഡെയും ടേം ഷീറ്റില്‍ ഒപ്പുവച്ചു. പുനരുപയോഗ ഊര്‍ജ്ജ സെക്രട്ടറി ശ്രീ ഭൂപീന്ദര്‍ സിംഗ് ഭല്ല, ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ ശ്രീ. ഹിരോഷി സുസുക്കി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

    ഗോപാല്‍പൂരിലെ ഒഡീഷ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ നിന്ന് പ്രതിവര്‍ഷം 0.4 ദശലക്ഷം മെട്രിക് ടണ്‍ ഗ്രീന്‍ അമോണിയയാണ് വിതരണം ചെയ്യുക. ഗ്രീന്‍ ഹൈഡ്രജനും ഗ്രീന്‍ അമോണിയയും സംബന്ധിച്ച ലോകത്തിലെ ആദ്യത്തേതും വലുതുമായ കരാറുകളില്‍ ഒന്നാണിതെന്ന് കേന്ദ്ര ഊര്‍ജ, പുതിയ, പുനരുപയോഗ ഊര്‍ജ മന്ത്രി ആര്‍കെസിംഗ് പറഞ്ഞു.

    Tags:    

    Similar News