മഹാരാഷ്ട്രയിൽ ഗ്രീൻ ഹൈഡ്രജൻ പദ്ധതികളേറ്റെടുത്ത് എൻടിപിസി ഗ്രീൻ

  • അഞ്ച് വർഷത്തിനുള്ളിൽ 80,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു
  • അഞ്ച് വർഷത്തേക്കുള്ള മഹാരാഷ്ട്ര സർക്കാരിൻ്റെ ഹരിത നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ധാരണാപത്രം
  • 2032-ഓടെ 60 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷി നിർമിക്കാനുള്ള പാതയിലാണ് എൻടിപിസി

Update: 2024-01-31 05:57 GMT

mahപ്രതിവർഷം 1 ദശലക്ഷം ടൺ ശേഷിയുള്ള ഗ്രീൻ ഹൈഡ്രജനും ഡെറിവേറ്റീവുകളും (ഗ്രീൻ അമോണിയ, ഗ്രീൻ മെഥനോൾ) വികസിപ്പിക്കുന്നതിനായി എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് (എൻജിഇഎൽ; NGEL) തിങ്കളാഴ്ച ജനുവരി 29 ന് മഹാരാഷ്ട്ര സർക്കാരുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു. 2 GW ൻ്റെ പമ്പ്ഡ് സ്റ്റോറേജ് പ്രൊജക്റ്റുകളും  സംസ്ഥാനത്ത് 5 GW വരെ സംഭരണം ഉള്ളതോ അല്ലാതെയോ പുനരുപയോഗിക്കാവുന്ന ഊർജ്ജ പദ്ധതികളുടെ വികസനാവും ഉൾപ്പെടുന്നതാണ് ഈ കരാർ..

അടുത്ത അഞ്ച് വർഷത്തേക്കുള്ള മഹാരാഷ്ട്ര സർക്കാരിൻ്റെ ഹരിത നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്. ഏകദേശം 80,000 കോടി രൂപയുടെ നിക്ഷേപമാണ് കരാർ വിഭാവനം ചെയ്യുന്നത്.

എൻജിഇഎൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മോഹിത് ഭാർഗവയും മഹാരാഷ്ട്ര ഗവൺമെൻ്റ് ഡെപ്യൂട്ടി സെക്രട്ടറി (ഊർജ്ജം) നാരായൺ കരാഡും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറി.

2032-ഓടെ 60 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷി നിർമിക്കാനുള്ള പാതയിലാണ് എൻടിപിസി.

എൻടിപിസിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണ് എൻജിഎൽ; എൻടിപിസിയുടെ പുനരുപയോഗ ഊർജ യാത്രയുടെ മുന്നിരയിലെത്താൻ ലക്ഷ്യമിടുന്ന കമ്പനിക്ക് ഇപ്പോൾ 3.4 ജിഗാവാട്ടിൽ കൂടുതൽ പ്രവർത്തന ശേഷിയുണ്ട്. കൂടാതെ .അതിന് നടപ്പിലായിക്കൊണ്ടിരിക്കുന്ന 7 GW പദ്ധതികൾ ഉൾപ്പെടെ 26 GW പൈപ്പ്ലൈനിലുണ്ട്.


Tags:    

Similar News