ജാക്‌സണും പവര്‍ന്‍സണും സഹകരണത്തില്‍

  • 2070 ഓടെ കാര്‍ബണ്‍ രഹിത മുന്നേറ്റത്തിന്റെ ഭാഗമാണ് സഹകരണം.
  • സോളാര്‍ എനര്‍ജി സൊല്യൂഷനുകള്‍ താങ്ങാവുന്ന വിലയില്‍ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ ഈ സഹകരണം പദ്ധതിയിടുന്നു.
  • രാജ്യത്തെ മികച്ച പത്ത് ഊര്‍ജ്ജ കമ്പനികളിലൊന്നാണ് ജാക്‌സണ്‍

Update: 2024-03-26 11:08 GMT

ഊര്‍ജ്ജ ഇന്‍ഫ്രാ സ്ഥാപനമായ ജാക്‌സണ്‍ ഗ്രൂപ്പ് ദുബായ് ആസ്ഥാനമായുള്ള പവര്‍ന്‍സണുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഉത്തര്‍ പ്രദേശിലും മഹാരാഷ്ട്രയിലുമുടനീളമുള്ള സോളാര്‍ ഉത്പന്നങ്ങള്‍ വിതരണത്തിന്റെ ഭാഗമായാണ് സഹകരണം.

പവര്‍ന്‍സണിന്റെ നോയിഡയിലെ സ്ഥാപനത്തിലായിരിക്കും ജാക്സണ്‍ ഗ്രൂപ്പ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക. ഈ സഹകരണം ജാക്‌സണിന്റെ വിതരണ ശൃംഖലയെ ഗണ്യമായി ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന സഹകരണം വഴി സുസ്ഥിരമായ ഊര്‍ജ്ജ ഭാവി മുന്നോട്ട് വകൊണ്ടുപോകും.

1.2 ജിഗാവാട്ട് ഉല്‍പ്പാദന ശേഷിയും അയോധ്യ വിമാനത്താവളത്തില്‍ സോളാര്‍ റൂഫ്ടോപ്പ് പോലുള്ള സുപ്രധാന പദ്ധതികള്‍ വികസിപ്പിച്ചുകൊണ്ട് സംസ്ഥാനത്ത് 40 മെഗാവാട്ട് പവര്‍ പ്ലാന്റ് വികസിപ്പിക്കുന്നതിലൂടെയും സുസ്ഥിര വികസനത്തിനായുള്ള ഞങ്ങളുടെ പ്രതിബദ്ധത ഉറപ്പിക്കുകയാണെന്ന് ജാക്‌സണ്‍ സോളാര്‍ മോഡ്യൂള്‍സ് ആന്‍ഡ് പ്രൊഡക്ട്‌സ് ബിസിനസ് സിഇഒ അനുരാഗ് ഗാര്‍ഗ് പറഞ്ഞു.

'ശുദ്ധമായ ഊര്‍ജത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഹരിക്കാനുള്ള ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധത തെളിയിക്കുന്ന ഈ സുപ്രധാന സോളാര്‍ പവര്‍ പ്രോജക്റ്റുകളില്‍ ഞങ്ങളുടെ നോയിഡ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിച്ച 1,00,000 സോളാര്‍ മൊഡ്യൂളുകള്‍ വിതരണം ചെയ്തിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

1947ല്‍ സ്ഥാപിതമായ ജാക്സണ്‍ ഗ്രൂപ്പ് ഡീസല്‍ ജനറേറ്റര്‍ നിര്‍മ്മാണത്തില്‍ വൈദഗ്ദ്ധ്യം നേടിയതില്‍ നിന്നും ഒരു ബഹുമുഖ ഊര്‍ജ്ജ പരിഹാര ദാതാവാണ്.

Tags:    

Similar News