എന്‍എല്‍സി ഇന്ത്യയില്‍ നിന്ന് 50 മെഗാവാട്ട് പദ്ധതി സ്വന്തമാക്കി ഐനോക്‌സ് വിന്‍ഡ്

  • സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എന്‍എല്‍സി ഇന്ത്യ
  • ഗുജറാത്തിലെ കച്ച് ജില്ലയിലെ മെഗാ ദയാപര്‍ സൈറ്റിലാണ് പദ്ധതി
  • ഇന്ത്യന്‍ വിപണിയിലെ പ്രമുഖ കാറ്റാടി ഊര്‍ജ്ജ ദാതാവാണ് ഐനോക്സ്

Update: 2024-01-09 11:00 GMT

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍എല്‍സി ഇന്ത്യയില്‍ നിന്ന് 50 മെഗാവാട്ട് കാറ്റാടി ഊര്‍ജ്ജ പദ്ധതി നേടിയതായി വിന്‍ഡ് എനര്‍ജി സൊല്യൂഷന്‍സ് പ്രൊവൈഡര്‍ ഐനോക്‌സ് വിന്‍ഡ്.

ഗുജറാത്തിലെ കച്ച് ജില്ലയിലെ മെഗാ ദയാപര്‍ സൈറ്റിലാണ് പദ്ധതി നടപ്പാക്കുകയെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

എന്‍എല്‍സി ഇന്ത്യയില്‍ നിന്ന് ടേണ്‍കീ അടിസ്ഥാനത്തില്‍ 50 മെഗാവാട്ട് ഐഎസ്ടിഎസ് കണക്റ്റുചെയ്ത കാറ്റാടി വൈദ്യുതി പദ്ധതി നടപ്പിലാക്കുന്നതിന് ഐനോക്സ് വിന്‍ഡ് ലിമിറ്റഡിന് ലെറ്റര്‍ ഓഫ് ഇന്റന്റ് ലഭിച്ചു.

പദ്ധതിയുടെ ഭാഗമായി, ഐനോക്സ് വിന്‍ഡ് അതിന്റെ ഡിഎഫ് 113/92 - 2.0 MW ശേഷിയുള്ള വിന്‍ഡ് ടര്‍ബൈന്‍ ജനറേറ്ററുകളുടെ വിതരണവും ഇന്‍സ്റ്റലേഷനും കമ്മീഷനിങും പൂര്‍ത്തിയാക്കും. കൂടാതെ കമ്മീഷന്‍ ചെയ്തതിന് ശേഷം 10 വര്‍ഷത്തിലധികം സമഗ്രമായ പ്രവര്‍ത്തനങ്ങളും പരിപാലന സേവനങ്ങളും നല്‍കും.

എന്‍എല്‍സി ഇന്ത്യയുടെ ഈ പദ്ധതി ഇന്ത്യന്‍ വിപണിയിലെ സമഗ്രമായ കാറ്റാടി ഊര്‍ജ്ജ പരിഹാര ദാതാവെന്ന നിലയില്‍ ഐനോക്സ് വിന്‍ഡിന്റെ ശക്തമായ ക്രെഡന്‍ഷ്യലുകള്‍ ശക്തിപ്പെടുത്തുന്നുവെന്ന് ഐനോക്സ് വിന്‍ഡിന്റെ സിഇഒ കൈലാഷ് താരാചന്ദനി പ്രസ്താവനയില്‍ പറഞ്ഞു.

ഐനോക്‌സിന്റെ ഓഹരി ഇന്ന് എൻ എസ് ഇ-യിൽ 21.30 രൂപ താഴ്ന്ന 474.35-ലാണ് അവസാനിച്ചത്..

Tags:    

Similar News