മഹാരാഷ്ട്രയില്‍ സൗരോര്‍ജ പദ്ധതിയുമായി ജെന്‍സോള്‍ എന്‍ജിനീയറിങ്ങ്

  • അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ മൂന്ന് വര്‍ഷത്തെ ഉത്തരവാദിത്തം ജെന്‍സോളിന്
  • സോളാര്‍ പവര്‍ പ്ലാന്റുകളുടെ വികസനം ലക്ഷ്യം
  • 500 ഏക്കറിലാണ് പദ്ധതി സ്ഥാപിക്കുക

Update: 2024-03-22 10:18 GMT

മഹാരാഷ്ട്രയില്‍ സൗരോര്‍ജ പദ്ധതി സ്ഥാപിക്കുന്നതിന് 520 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതായി ജെന്‍സോള്‍ എഞ്ചിനീയറിംഗ് അറിയിച്ചു. സംസ്ഥാനത്തെ ഒരു വൈദ്യുതി ഉത്പാദന യൂട്ടിലിറ്റിയില്‍ നിന്നാണ് ഓര്‍ഡര്‍ ലഭിച്ചതെന്ന് ജെന്‍സോള്‍ എക്സ്ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ 500 ഏക്കറില്‍ 100 മെഗാവാട്ട് എസി/135 മെഗാവാട്ട് ഗ്രൗണ്ട് മൗണ്ട് സോളാര്‍ പിവി പവര്‍ പ്രോജക്റ്റ് വികസിപ്പിക്കുന്നതാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൊത്തം ഓര്‍ഡര്‍ മൂല്യം 520 കോടി രൂപയാണ്. സിവില്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ജോലികള്‍, ആവശ്യമായ പെര്‍മിറ്റുകള്‍ ഉറപ്പാക്കല്‍, പ്ലാന്റിന്റെ ഇന്‍സ്റ്റാളേഷന്‍, കമ്മീഷന്‍ ചെയ്യല്‍, പ്ലാന്റിന്റെ സ്വിച്ച് യാര്‍ഡ്, ട്രാന്‍സ്മിഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന മാനേജ്മെന്റ് എന്നിവ ഉത്തരവാദിത്തങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നതായി ജെന്‍സോള്‍ പറഞ്ഞു.

450 ദിവസത്തിനുള്ളില്‍ ഓര്‍ഡര്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. സോളാര്‍ പവര്‍ പ്ലാന്റുകളുടെ വികസനത്തിനായി ഇപിസി (എന്‍ജിനീയറിങ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍) സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ജെന്‍സോള്‍ ഗ്രൂപ്പ് കമ്പനികളുടെ ഭാഗമാണ് ജെന്‍സോള്‍ എഞ്ചിനീയറിംഗ്.

പൂനെയില്‍ ഇലക്ട്രിക് വാഹന (ഇവി) നിര്‍മ്മാണ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.

Tags:    

Similar News