ബീവാര്‍ പദ്ധതിക്ക് 2400 കോടി രൂപ ധനസഹായം

  • 2023 സെപ്റ്റംബറിലാണ് ബീവാര്‍ ട്രാസ്മിഷനെ സ്റ്റെര്‍ലൈറ്റ് പവര്‍ ഏറ്റെടുത്തത്.
  • ഏറ്റെടുത്ത് നാല് മാസത്തിനുള്ളിലാണ് ഈ നേട്ടം.
  • 350 കിലോമീറ്ററുള്ള 765 കെ.വി ട്രാന്‍സ്മിഷന്‍ ഇടനാഴിയുടെ നിര്‍മ്മാണം ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു

Update: 2024-02-13 13:15 GMT

രാജസ്ഥാനിലെ ബീവാര്‍ ട്രാന്‍സ്മിഷന്‍ പദ്ധതിക്കായി സ്റ്റെര്‍ലൈറ്റ് പവറിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ഇസി പവര്‍ ഡെവലപ്മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ (ആര്‍ഇസിപിഡിസിഎല്‍) നിന്ന് 2,400 കോടി രൂപയുടെ ധനസഹായം. സ്റ്റെര്‍ലൈറ്റ് പവര്‍ പദ്ധതി ഏറ്റെടുത്ത് നാല് മാസത്തിനുള്ളിലാണ് ഈ നേട്ടം.

'ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് നേടിയെടുക്കുന്നത് ഈ നിര്‍ണായക പദ്ധതി വേഗത്തിലാക്കാന്‍ ഞങ്ങളെ സഹായിക്കും. വലിയ ഗ്രീന്‍ എനര്‍ജി കോറിഡോറിന്റെ അവിഭാജ്യ ഘടകമായ ഇത് ഏകദേശം 20 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം നേടാന്‍ സഹായിക്കും,'' സ്റ്റെര്‍ലൈറ്റ് പവര്‍ മാനേജിംഗ് ഡയറക്ടര്‍ പ്രതീക് അഗര്‍വാള്‍ പറഞ്ഞു.

2023 സെപ്റ്റംബറിലാണ് 35 വര്‍ഷത്തേക്ക് നിര്‍മ്മാണം, സ്വന്തമാക്കുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റം ചെയ്യുകയെന്ന അടിസ്ഥാനത്തില്‍ അന്തര്‍-സംസ്ഥാന ഹരിത ഊര്‍ജ്ജ ട്രാന്‍സ്മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ബീവാര്‍ ട്രാസ്മിഷനെ സ്റ്റെര്‍ലൈറ്റ് പവര്‍ ഏറ്റെടുത്തത്.

350 കിലോമീറ്ററുള്ള 765 കെ.വി ട്രാന്‍സ്മിഷന്‍ ഇടനാഴിയുടെ നിര്‍മ്മാണം ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇത്് ഫത്തേഗഡ് 3 ലെ പുനരുപയോഗ ഊര്‍ജ മേഖലയെ ബീവാറിലെ നിര്‍ദ്ദിഷ്ട സബ്സ്റ്റേഷനുമായി ബന്ധിപ്പിക്കും.

ബീവാറില്‍ 3000 എംവിഎ 765/400കെവി സബ്സ്റ്റേഷന്റെ നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെടും. ഇന്ത്യയിലും ബ്രസീലിലുമായി 15,350 സര്‍ക്യൂട്ട് കിലോമീറ്റര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ ഉള്‍ക്കൊള്ളുന്ന 33 (പൂര്‍ത്തിയായതും വിറ്റതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ) ട്രാന്‍സ്മിഷന്‍ പ്രോജക്ടുകള്‍ സ്റ്റെര്‍ലൈറ്റിനുണ്ട്.



Tags:    

Similar News