ഹരിതോര്‍ജ്ജ മേഖലയില്‍ നഷ്ടം നേരിട്ട് അദാനി ഗ്രീന്‍ എനര്‍ജി
ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രണ്ട് ശതമാനത്തിലധികം ഇടിഞ്ഞ് 214 കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രാകരം കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 219 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 1,701 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,079 കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 898 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ […]
ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രണ്ട് ശതമാനത്തിലധികം ഇടിഞ്ഞ് 214 കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രാകരം കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 219 കോടി രൂപയായിരുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 1,701 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,079 കോടി രൂപയായിരുന്നു.
മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 898 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കഴിഞ്ഞ പാദത്തില്‍ ചെലവ് 1,425 കോടി രൂപയായി.
'ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെയും അനലിറ്റിക്സിന്റെയും വിന്യാസത്തിലൂടെ സൗര, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ വിഭാഗത്തില്‍ പ്രകടനം മെച്ചപ്പെടുന്നുണ്ട്. രാജസ്ഥാനിലെ ജയ് സാൽമാരിൽ 390 മെഗാവാട്ടിന്റെ ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ-കാറ്റ് ഹൈബ്രിഡ് കപ്പാസിറ്റി കമ്മീഷന്‍ ചെയ്യാന്‍ സാധ്യമാക്കിയ ഞങ്ങളുടെ ടീമുകളെ കുറിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ അഭിമാനമുണ്ട്,' എജിഎല്‍ എംഡിയും സിഇഒയുമായ വിനീത് എസ് ജെയിന്‍ പറഞ്ഞു.
കമ്പനിയുടെ പ്രവര്‍ത്തന സൗരോര്‍ജ്ജ ശേഷി 2022 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 3,023 58 മെഗാവാട്ടില്‍ നിന്ന് 58 ശതമാനം വര്‍ധിച്ച് 4,763 മെഗാവാട്ട് ആയി.
കാറ്റില്‍ നിന്നുള്ള ഊര്‍ജശേഷി കഴിഞ്ഞ വര്‍ഷത്തെ 497 മെഗാവാട്ടില്‍ നിന്ന് 30 ശതമാനം വര്‍ധിച്ച് 647 മെഗാവാട്ടായി.