തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് നീക്കത്തില്‍ 13% വര്‍ധന
- കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 69.88 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ 9.92 ശതമാനം വര്‍ധന രേഖപ്പെടുത്തി.
- കഴിഞ്ഞ മാസം പല തുറമുളങ്ങളും മികച്ച പ്രകടനം കാഴ്ച്ച വച്ച് വളര്‍ച്ച നാല് ശതമാനം ഉയര്‍ന്നിരുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ധന. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തുറമുഖങ്ങളില്‍ 13 ശതമാനം വളര്‍ച്ച രേഖപ്പെടുന്നു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണ് 70 ശദലക്ഷം ടണ്‍ ചരക്ക് ഈ തുറമുഖങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആധുനികവല്‍ക്കരണത്തിനും, ശേഷി വിപുലീകരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം നടത്തിയും, റഷ്യ-ഉക്രെയ്ന്‍ യുദ്ധം കാരണം മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ പല തുറമുഖങ്ങളും മന്ദഗതിയിലുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഏപ്രിലിനും സെപ്റ്റംബറിനുമിടയില്‍ ചരക്കുകളുടെ വളര്‍ച്ചാ നിരക്ക് 2.4 ശതമാനമാണ്. കഴിഞ്ഞ മാസം പല തുറമുളങ്ങളും മികച്ച പ്രകടനം കാഴ്ച്ച വച്ച് വളര്‍ച്ച നാല് ശതമാനം ഉയര്‍ന്നിരുന്നു. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 76.81 ദശലക്ഷം അസംസ്‌കൃത വസ്തുക്കളും ചരക്കുകളും ഉള്‍നാടന്‍ ജലപാതകളിലൂടെ നീക്കിയതായി തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 69.88 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ 9.92 ശതമാനം വര്‍ധന രേഖപ്പെടുത്തി.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തുറമുഖങ്ങളിലെ ചരക്കുകളുടെ നാലിലൊന്ന് കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകള്‍ ഒക്ടോബറില്‍ 19 ശതമാനം വര്‍ധിച്ചു. ഇത് സമുദ്ര സമ്പദ് വ്യവസ്ഥയില്‍ ഫിനിഷ്ഡ് ചരക്കുകളുടെ ഉയര്‍ന്ന നീക്കത്തെയാണ് സൂചിപ്പിക്കുന്നത്. സെപ്തംബര്‍ വരെ പ്രധാന തുറമുഖങ്ങളിലെ കണ്ടെയ്നര്‍ കൈകാര്യം ചെയ്യല്‍ ഏഴ് ശതമാനം വര്‍ധിച്ചു. എന്നാല്‍ സ്വകാര്യ തുറമുഖങ്ങളുടെ ചരക്ക് ഗതാഗതത്തില്‍ അതിവേഗ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. മൊത്തത്തിലുള്ള ഈ വളര്‍ച്ചയെ നയിച്ചത് അന്താരാഷ്ട്ര വ്യാപാരമാണോ ആഭ്യന്തര ചരക്കുകളുടെ ഉയര്‍ന്ന തീരദേശ ചലനമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റില്‍ ശ്രദ്ധാകേന്ദ്രമായ തീരദേശ ചരക്ക് നീക്കത്തില്‍ പ്രധാന തുറമുഖങ്ങളില്‍ കാര്യമായ വളര്‍ച്ചയുണ്ടായിട്ടില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള തുറമുഖങ്ങള്‍ 21 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. തെര്‍മല്‍ കല്‍ക്കരി, കോക്കിംഗ് കല്‍ക്കരി, മറ്റ് വ്യാവസായിക കല്‍ക്കരി എന്നിവയുടെ അളവ് ഒക്ടോബറില്‍ 10 ശതമാനം വര്‍ദ്ധിച്ചു, ഇരുമ്പയിര് ഗതാഗതം ഇരട്ടിയിലധികമായി.
'ഒക്ടോബറില്‍ ഇന്ത്യ-ബംഗ്ലാദേശ് പ്രോട്ടോക്കോള്‍ റൂട്ട് വഴി 314,645 ടണ്‍ ചരക്കാണ് കടന്നു പോയത്. പ്രധാന തുറമുഖങ്ങളുടെ പ്രകടനത്തില്‍ ഈ സാമ്പത്തിക വര്‍ഷം കാര്യമായ പുരോഗതി രേഖപ്പെടുത്തി. ഷിപ്പിംഗ് ബെര്‍ത്ത് ദിനത്തിലെ ശരാശരി ഉല്‍പാദനം 8.74 ശതമാനം വര്‍ധിച്ചു. അതേസമയം ടേണ്‍ റൗണ്ട് സമയം (ഒരു കപ്പല്‍ ഒരു പോയിന്റില്‍ നിന്ന് മറ്റൊന്നിലേക്ക് ഒരു റൗണ്ട് ട്രിപ്പ് പൂര്‍ത്തിയാക്കി അതിന്റെ യഥാര്‍ത്ഥ സ്ഥാനത്തേക്ക് മടങ്ങാന്‍ എടുക്കുന്ന ദൈര്‍ഘ്യത്തെ സൂചിപ്പിക്കുന്നു.) 8.61 ശതമാനം മെച്ചപ്പെട്ടു,' ഷിപ്പിംഗ് മന്ത്രാലയം പറഞ്ഞു.
ബര്‍ത്തിലെ നിഷ്‌ക്രിയ സമയത്തിന്റെ ശതമാനം 19 ശതമാനം കുറഞ്ഞു, അതേസമയം ശരാശരി പ്രീ-ബര്‍ത്തിംഗ് സമയം ഏകദേശം 59.5 ശതമാനം കുറഞ്ഞുവെന്ന് മന്ത്രാലയം അറിയിച്ചു.