മുന്ദ്ര തുറമുഖത്തിന്റെ ശേഷി ഇരട്ടിയാക്കുന്നു

  • തുറമുഖത്തിന്റെ വിപുലീകരണത്തിന് 4500 കോടി
  • മുന്ദ്രയുടെ ശേഷി 514 മില്യണ്‍ ടണ്ണായി ഉയര്‍ത്തും

Update: 2024-06-17 11:33 GMT

45,000 കോടി രൂപ ചെലവില്‍ മുന്ദ്ര തുറമുഖത്തിന്റെ ശേഷി ഇരട്ടിയാക്കാന്‍ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന് അനുമതി. പരിസ്ഥിതി, തീരദേശ നിയന്ത്രണ മേഖലയാണ് വിവിധ വശങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കിയത്. ഇത് കമ്പനിയെ ഏകദേശം ഇരട്ടി ശേഷി വര്‍ധിപ്പിച്ച് 514 മില്യണ്‍ ടണ്ണായി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗുജറാത്ത് ഗവണ്‍മെന്റുമായി മുന്ദ്ര തുറമുഖത്തിനായുള്ള ഇളവ് കാലയളവ് നീട്ടുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ഈ വിപുലീകരണം അദാനി പോര്‍ട്‌സിനെ ശക്തിപ്പെടുത്തും. ഇളവ് കാലാവധി 2031-ല്‍ അവസാനിക്കും.

3,335 ഹെക്ടര്‍ വിപുലീകരണ പദ്ധതിയുടെ ഭാഗമായി മുന്ദ്രയുടെ ശേഷി 289 ദശലക്ഷം ടണ്‍ വര്‍ധിപ്പിച്ച് 514 ദശലക്ഷം ടണ്ണായി ഉയര്‍ത്താന്‍ അദാനി പോര്‍ട്‌സ് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വിദഗ്ധ കമ്മിറ്റിക്ക് (ഇഎസി) അപേക്ഷ നല്‍കി.

തുറമുഖത്തിന്റെ വിപുലീകരണം മള്‍ട്ടി പര്‍പ്പസ്, ലിക്വിഡ്, ഗ്യാസ്, ക്രയോജനിക് കാര്‍ഗോ എന്നിവ ഉള്‍ക്കൊള്ളും. ഇഎസി വിപുലീകരണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മന്ത്രാലയത്തില്‍ നിന്നുള്ള അന്തിമ അനുമതി ഒരു ഔപചാരികത മാത്രമാണെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗുജറാത്തിലെ കച്ച് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുന്ദ്ര തുറമുഖത്തിന് നിലവില്‍ പ്രതിവര്‍ഷം 225 ദശലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയും ആവശ്യമായ പാരിസ്ഥിതിക അനുമതികളുമുണ്ട്.

മുന്ദ്ര തുറമുഖം കാര്‍ഗോ ആണ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖവും വോളിയം അനുസരിച്ച് ടോപ്പ് കണ്ടെയ്നര്‍ തുറമുഖവും ഇതാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 179.6 ദശലക്ഷം ടണ്‍ ചരക്ക് മുന്ദ്ര കൈകാര്യം ചെയ്തു. ഇത് ഇന്ത്യയിലെ മൊത്തം ചരക്ക് വോള്യത്തിന്റെ നാലിലൊന്ന് ഭാഗവും കണ്ടെയ്നര്‍ ചരക്കിന്റെ മൂന്നിലൊന്നിലധികവും വരും.

2025 സാമ്പത്തിക വര്‍ഷത്തില്‍ ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ മുന്ദ്ര 200 ദശലക്ഷം ടണ്‍ കവിയുമെന്ന് അദാനി പോര്‍ട്‌സ് പ്രവചിക്കുന്നു. ഈ ലക്ഷ്യം നേടിയാല്‍ ഈ നാഴികക്കല്ലില്‍ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായി മുന്ദ്ര മാറും.

എന്നിരുന്നാലും, ഗംഗാവരം തുറമുഖം അടച്ചുപൂട്ടിയതിനാല്‍, 2024 ഏപ്രില്‍, മെയ് മാസങ്ങളില്‍ കമ്പനിക്ക് ഏകദേശം 6 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ഗോ വോളിയം നഷ്ടപ്പെട്ടു.

ഈ വര്‍ഷം മെയ്മാസത്തില്‍ മുന്ദ്ര തുറമുഖം 17.6 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്തു. ഇത് പ്രധാന നേട്ടമാണ്. ഒരു ഇന്ത്യന്‍ തുറമുഖത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിമാസ അളവാണ്ഇത്.

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ തിരച്ചെത്തിയതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ 18 ശതമാനത്തോളം ഉയര്‍ച്ചയുണ്ടായിരുന്നു. ഗ്രൂപ്പിന്റെ ആകെ വിപണി മൂല്യം 20 ലക്ഷം കോടിയായി ഉയരുകയും ചെയ്തു. ഇതോടെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ ആഘാതം കമ്പനി മറികടന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ഗ്രൂപ്പിന്റെ വിപണിമൂല്യം 19 ലക്ഷം കോടിക്കു മുകളിലായിരുന്നു. ഇപ്പോള്‍ ആകടമ്പയും അദാനി ഗ്രൂപ്പ് മറികടന്നു. അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ ഇപ്പോഴുള്ള ഓഹരിവില 1429.70 രൂപയാണ്.

Tags:    

Similar News