മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ ജൂലൈ 24 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

  • മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ ലൈന്‍, 'അക്വാ ലൈന്‍' (കൊളാബ-ബാന്ദ്ര-സീപ്‌സ്) ജൂലൈ 24-ന് പ്രവര്‍ത്തനം ആരംഭിക്കും
  • ആരെ കോളനി മുതല്‍ കഫ് പരേഡ് വരെ നീളുന്ന 33.5 കിലോമീറ്റര്‍ പാതയില്‍ മെട്രോയ്ക്ക് 27 സ്റ്റോപ്പുകള്‍ ഉണ്ടാകും
  • മുംബൈയിലെ നഗര ഗതാഗതത്തിന് ആശ്വാസം പകരുന്നതിനാണ് പുതിയ പാത സജ്ജീകരിച്ചിരിക്കുന്നത്

Update: 2024-07-17 08:55 GMT

മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ ലൈന്‍, 'അക്വാ ലൈന്‍' (കൊളാബ-ബാന്ദ്ര-സീപ്‌സ്) ജൂലൈ 24-ന് പ്രവര്‍ത്തനം ആരംഭിക്കും. MyGov.in അപ്‌ഡേറ്റ്‌ലാണ് ഇക്കാര്യം അറിയിച്ചത്.

ആരെ കോളനി മുതല്‍ കഫ് പരേഡ് വരെ നീളുന്ന 33.5 കിലോമീറ്റര്‍ പാതയില്‍ മെട്രോയ്ക്ക് 27 സ്റ്റോപ്പുകള്‍ ഉണ്ടാകും. മുംബൈയിലെ നഗര ഗതാഗതത്തിന് ആശ്വാസം പകരുന്നതിനാണ് പുതിയ പാത സജ്ജീകരിച്ചിരിക്കുന്നത്. ഇത് നഗരത്തിലെ റോഡുകളിലൂടെയുള്ള യാത്ര എളുപ്പമാക്കുകയും ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ജൂലൈയില്‍ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ ലൈന്‍ ആരംഭിക്കുന്നതോടെ മുംബൈ അതിന്റെ ഗതാഗത ശൃംഖലയില്‍ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ്. 37,000 കോടി രൂപയാണ് മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ (എംഎംആര്‍സി) അതിമോഹ പദ്ധതിയില്‍ ഉള്‍പ്പെട്ട ചെലവ്. തുരങ്കത്തിന്റെ രണ്ടാം ഘട്ടം ഉള്‍പ്പെടെ മുഴുവന്‍ പദ്ധതികളും പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ കൂടി എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News