ഖനനത്തിലൂടെ 50,000 കോടി രൂപയുടെ വരുമാനം നേടി ഒഡീഷ

  • വ്യവസായത്തിന് "രൂപമാറ്റം" ആവശ്യമാണ്
;

Update: 2023-11-23 11:55 GMT
odisha earns rs 50,000 crore through mining
  • whatsapp icon

2021-22 സാമ്പത്തിക വർഷത്തിൽ ഖനന മേഖലയിൽ നിന്ന് ഒഡിഷ  50,000 കോടി രൂപ വരുമാനം നേടി. വ്യാവസായിക പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2016-ൽ വെറും 4,900 കോടി രൂപയിൽ നിന്ന് പതിന്മടങ്ങ് വർധിച്ചതിനാൽ ഖനന മേഖല സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ മാറ്റിമറിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് കുമാർ ജെന.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റൽസ് ആൻഡ് നാഷണൽ മെറ്റലർജിസ്റ്റ് അവാർഡ് ദാന ചടങ്ങിൻ്റെ 77-ാമത് വാർഷിക സാങ്കേതിക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

ലോഹങ്ങളുടെയും ലോഹസംസ്‌കരണത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങളുടെയും  പ്രാധാന്യം ഒഡീഷ തിരിച്ചറിയുന്നുണ്ടെന്നും ഈ മേഖലയെ പിന്തുണയ്ക്കാൻ സംസ്ഥാനംപ്രതിജ്ഞാബദ്ധമാണ് അദ്ദേഹം പറഞ്ഞു. സുസ്ഥിരമായി നിലകൊള്ളാൻ ലോഹവ്യവസായങ്ങളിലേക്കു മാറേണ്ടതിൻ്റെ ആവശ്യകതയും സംസ്ഥാനം തിരിച്ചറിയുന്നു, അദ്ദേഹം തുടർന്നു. 

ഈ വർഷത്തെ സ്റ്റീൽ വ്യവസായ  കോൺഫറൻസിൻ്റെ പ്രമേയം (മെറ്റൽ വ്യവസായങ്ങളിലെ സുസ്ഥിര പരിവർത്തനങ്ങൾ)  പാരിസ്ഥിതിക ഉത്തരവാദിത്തത്തോടെ മെറ്റൽ വ്യവസായം പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നുവെന്നും'' ഐഐഎം പ്രസിഡൻ്റും ഹിൻഡാൽകോ എംഡിയുമായ സതീഷ് പൈ പറഞ്ഞു.

നവംബർ 22 ന് ആരംഭിച്ച മൂന്ന് ദിവസത്തെ പരിപാടിയിൽ 60 പ്രമുഖ ദേശീയ അന്തർദേശീയ പ്രഭാഷകർ ഒന്നിലധികം സെഷനുകളെ അഭിസംബോധന ചെയ്യും, 700 ഓളം സാങ്കേതിക പേപ്പർ അവതരണങ്ങൾ നടക്കും. ലോകമെമ്പാടുമുള്ള സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, ലോഹ വ്യവസായങ്ങൾ, പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 1,300-ലധികം പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. കേന്ദ്ര സ്റ്റീൽ, ഗ്രാമവികസന സഹമന്ത്രി ഫഗ്ഗൻ സിംഗ് കുലസ്‌തെ  ആയിരുന്നു മുഖ്യാതിഥിയായി പങ്കെടുത്തപ്പോൾ സ്റ്റീൽ മന്ത്രാലയം സെക്രട്ടറി നാഗേന്ദ്ര നാഥ് സിൻഹ അവാർഡ് സെഷനിൽ സംസാരിച്ചു.



Tags:    

Similar News