സൗരോര്‍ജ്ജ വൈദ്യുതി പദ്ധതിക്കായി എന്‍എച്ച്പിസിയുമായി കരാര്‍ ഒപ്പിട്ട് ജാക്സണ്‍ ഗ്രീന്‍

  • 400 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതി വിതരണം ചെയ്യും
  • ന്യൂ എനര്‍ജി പരിവര്‍ത്തന പ്ലാറ്റ്‌ഫോമാണ് ജാക്‌സണ്‍ ഗ്രീന്‍
  • ജാക്സണ്‍ ഗ്രീനിന്റെ ആദ്യ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റാണിത്

Update: 2024-07-03 10:10 GMT

400 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതി വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍എച്ച്പിസിയുമായി കരാര്‍ ഒപ്പിട്ടതായി ജാക്‌സണ്‍ ഗ്രീന്‍ അറിയിച്ചു. ന്യൂ എനര്‍ജി പരിവര്‍ത്തന പ്ലാറ്റ്‌ഫോമാണ് ജാക്‌സണ്‍ ഗ്രീന്‍. ജാക്സണ്‍ ഗ്രീനിന്റെ ആദ്യ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റാണിത്.

ജാക്സണ്‍ ഗ്രീനിന്റെ ബിസിനസില്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ കരാര്‍. അതിവേഗം വളരുന്ന ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊഡ്യൂസര്‍ എന്ന നിലയിലുള്ള സ്ഥാനം ഉറപ്പിക്കാനാകുമെന്ന് കമ്പനി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

എന്‍എച്ച്പിസിയുമായി കരാറില്‍ ഏര്‍പ്പെടുന്നതില്‍ അതിയായ സന്തോഷമുണ്ട്, ഇനിയും വരാനിരിക്കുന്ന നിരവധി കരാറുകളില്‍ ആദ്യത്തേതാണിതെന്ന് ജാക്സണ്‍ ഗ്രീന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ കണ്ണന്‍ കൃഷ്ണന്‍ പറഞ്ഞു.

ഈ പുതിയ പദ്ധതി രാജസ്ഥാനില്‍ സ്ഥാപിക്കുകയും സെന്‍ട്രല്‍ ഗ്രിഡുമായി ബന്ധിപ്പിക്കുകയും ചെയ്യും. പ്രതിവര്‍ഷം ഏകദേശം നാല് ലക്ഷം വീടുകളില്‍ വൈദ്യുതി എത്തിക്കാന്‍ പര്യാപ്തമായ ശുദ്ധമായ ഊര്‍ജ്ജ ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ഷികാടിസ്ഥാനത്തില്‍ ഏകദേശം 7,52,000 മെട്രിക്ക് ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കുന്നതിന് സംഭാവന നല്‍കുന്ന പദ്ധതി നിര്‍മ്മാണ ഘട്ടങ്ങളിലും പ്രവര്‍ത്തന ഘട്ടങ്ങളിലും വിലപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

Tags:    

Similar News