മുൻനിര ടെക് കമ്പനികളുടെ ഇന്ത്യയിലെ വളർച്ചാനിരക്ക്, ആഗോള വിപണിയെക്കാൾ മുമ്പിൽ
ലോകമെമ്പാടുമുള്ള ടെക് സ്ഥാപനങ്ങൾ മാന്ദ്യം തുടരുന്ന സാഹചര്യത്തിൽ വളർച്ച തുടരുന്നതിലൂടെ ഇന്ത്യ ആഗോള പ്രവണതകളെ മറികടക്കുകയാണ്.
കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു ആഗോള ടെക് സ്ഥാപനങ്ങളുടെ 2023 ലെ ഇന്ത്യയിലെ വളർച്ച ആഗോളതലതെകാൾ വളരെ മുന്നിലാണ്. ആപ്പിൾ, മൈക്രോസോഫ്റ്റ്, മെറ്റാ എന്നിവയാണ് മികച്ച പ്രവർത്തന൦ കാഴ്ചവെച്ചത്.
കോവിഡ് 19 പാൻഡെമിക്കിന് ശേഷമുള്ള മാന്ദ്യം തുടരുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ടെക് സ്ഥാപനങ്ങൾക്ക് 2022-ഉം 2023-ഉം പ്രയാസകരമായ വര്ഷങ്ങളായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, ആഗോള സാങ്കേതിക വ്യവസായത്തിന് അവരുടെ മിക്ക പ്രോജക്റ്റുകളും നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായി. 2023 ന്റെ തുടക്കത്തിൽ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
ലോകമെമ്പാടുമുള്ള ടെക് സ്ഥാപനങ്ങൾ മാന്ദ്യം തുടരുന്ന സാഹചര്യത്തിൽ വളർച്ച തുടരുന്നതിലൂടെ ഇന്ത്യ ആഗോള പ്രവണതകളെ മറികടക്കുകയാണ്. ഈ വളർച്ചാ നിരക്ക് താഴ്ന്ന അടിത്തറയിലാണെങ്കിലും, ടെക് ഭീമൻമാരുടെ വരുമാനത്തിൽ ഇന്ത്യയ്ക്ക് ആനുപാതികമായി ഉയർന്ന സംഭാവന ഉള്ളതിനാൽ, ഭാവിയിൽ ഈ കമ്പനികളുടെ വരുമാനത്തിൽ ഇന്ത്യ വലിയ പങ്ക് വഹിച്ചേക്കും.
ആപ്പിളിന്റെ ഇന്ത്യയിലെ പ്രവർത്തനം നോക്കുകയാണെങ്കിൽ, ചൈന+1 തന്ത്രത്തിന്റെ ഭാഗമായി, കമ്പനിയുടെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഐഫോൺ നിർമാതാക്കൾ 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ സർവകാല വരുമാന റെക്കോർഡ് സ്ഥാപിച്ചു. 23 സാമ്പത്തിക വർഷത്തിൽ 48 ശതമാനം വാർഷിക വരുമാന വളർച്ച ഉയർന്ന് 590 കോടി ഡോളറായി റിപ്പോർട്ട് ചെയ്തിരുന്നു. മെറ്റാ ഇന്ത്യയുടെ മൊത്ത പരസ്യ വരുമാനം 2023 സാമ്പത്തിക വർഷത്തിൽ 13 ശതമാനം വർദ്ധിച്ചു. 2023 സാമ്പത്തിക വർഷത്തിൽ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ വരുമാനം 39 ശതമാനം ഉയർന്നു.