പാരീസ് ഒളിമ്പിക്സിന്റെ പരസ്യ പ്രചാരണത്തിന് തുടക്കം കുറിച്ച് ജെഎസ്ഡബ്ല്യു ഗ്രൂപ്പ്

  • 'റുക്ന നഹി ഹേ' കാമ്പെയ്ന്‍ വീണ്ടും ആരംഭിച്ച് ജെഎസ്ഡബ്‌ള്യു ഗ്രൂപ്പ്
  • ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങള്‍ക്കായാണ് ക്യാമ്പെയ്ന്‍
  • അത്ലറ്റുകളുടെ തയ്യാറെടുപ്പും ഗെയിംസില്‍ പരാജയപ്പെട്ടതിന്റെ വൈകാരിക അനന്തരഫലങ്ങളും സിനിമയില്‍ പ്രമേയമാക്കിയിട്ടുണ്ട്

Update: 2024-07-19 10:10 GMT

വരാനിരിക്കുന്ന പാരീസ് 2024 ഒളിമ്പിക് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങള്‍ക്കായി 'റുക്ന നഹി ഹേ' കാമ്പെയ്ന്‍ വീണ്ടും ആരംഭിച്ച് ജെഎസ്ഡബ്‌ള്യു ഗ്രൂപ്പ്.

നീരജ് ചോപ്ര ഫ്‌ലാഗ് ഓഫ് ചെയ്ത കാമ്പെയ്ന് ഡിജിറ്റല്‍ പതിപ്പും ഒളിമ്പിക്സിന് മുമ്പും സമയത്തും ജനപ്രിയ ചാനലുകള്‍ക്കായി ഒരു ഹ്രസ്വ ടിവി പരസ്യവും ഉണ്ട്.

അത്ലറ്റുകളുടെ തയ്യാറെടുപ്പും ഗെയിംസില്‍ പരാജയപ്പെട്ടതിന്റെ വൈകാരിക അനന്തരഫലങ്ങളും സിനിമയില്‍ പ്രമേയമാക്കിയിട്ടുണ്ട്. ഫലം എന്താണെങ്കിലും അചഞ്ചലമായിരിക്കുകയും അടുത്ത വെല്ലുവിളിക്കായി വേഗത്തില്‍ പരിശീലനത്തിലേക്ക് മടങ്ങുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഇതില്‍ ഊന്നിപ്പറയുന്നു.

സിനിമയ്ക്ക് പുറമേ, സമഗ്രമായ 360-ഡിഗ്രി മീഡിയ പ്ലാന്‍, ടിവി, ഡിജിറ്റല്‍, ഒടിടി, ഡിജിറ്റല്‍ ഇന്നൊവേഷന്‍സ്, ഒഒഎച്ച്, ഓണ്‍-ഗ്രൗണ്ട് ആക്ടിവേഷന്‍സ്, പ്രിന്റ് എന്നിവയിലൂടെ പ്രചാരണം വര്‍ദ്ധിപ്പിക്കും.

2024-ലെ പാരീസ് ഒളിമ്പിക്സിനായുള്ള ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനുമായുള്ള ജെഎസ്ഡബ്‌ള്യുവിന്റെ ബന്ധവും ഈ കാമ്പെയ്ന്‍ ആഘോഷിക്കുന്നു.

Tags:    

Similar News