ദുബായ് ഗെയിമിംഗ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
- അന്താരാഷ്ട്ര പ്രതിഭകളെ ആകർഷിക്കുക എന്നതാണ് ദുബായ് ഗെയിമിംഗ് വിസയുടെ പ്രധാന ലക്ഷ്യം
- ഇ-സ്‌പോർട്സിന്റെ പ്രമുഖ ലക്ഷ്യസ്ഥാനമാകാൻ ദുബായ് ലക്ഷ്യമിടുന്നു
ദുബായ് പുതിയ ഗെയിമിംഗ് വിസ അവതരിപ്പിച്ചു. ഗെയിമിംഗ് രംഗത്തെ കഴിവുള്ള വ്യക്തികൾ, കണ്ടന്റ് ക്രീയേറ്റർസ്, ബിസിനസ് പ്രൊഫഷണലുകൾ എന്നിവരെ ലോകമെമ്പാട് നിന്നും ദുബായിലേക്ക് ആകർഷിക്കാനാണ് ദുബായ് ഗെയിമിംഗ് വിസ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദീർഘകാല റെസിഡൻസിയും ഗെയിമിംഗ് മേഖലയിലെ കരിയർ വളർച്ചയെ പരിപോഷിപ്പിക്കുന്ന നിരവധി ആനുകൂല്യങ്ങളും ഗെയിമിംഗ് വിസ വാഗ്ദാനം ചെയ്യുന്നു. ദുബായ് പ്രോഗ്രാം ഫോർ ഗെയിമിംഗ് 2033 ( DPG 2033) എന്ന പദ്ധതിയുടെ ഭാഗമായി ദുബായ് നഗരത്തെ ഒരു ഗെയിമിംഗ് ഹബ് ആയി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നീക്കം. ടൂർണമെന്റുകളും ലീഗുകളും സംഘടിപ്പിക്കുന്നതിലൂടെ ഇ-സ്‌പോർട്സിന്റെ പ്രമുഖ ലക്ഷ്യസ്ഥാനമാകാൻ ദുബായ് ലക്ഷ്യമിടുന്നു.
ദേശീയ ഗെയിമിംഗ് വ്യവസായം ശക്തിപ്പെടുത്തുന്നതിന് കഴിവുള്ള അന്താരാഷ്ട്ര പ്രതിഭകളായ ഗെയിമർമാരെയും, ഡവലപ്പർമാരെയും, കണ്ടന്റ് സൃഷ്ടാക്കൾക്കെയും മറ്റ് പ്രൊഫഷണലുകളെയും ആകർഷിക്കുക എന്നതാണ് ദുബായ് ഗെയിമിംഗ് വിസയുടെ പ്രധാന ലക്ഷ്യം. പ്രത്യേക വിദ്യാഭ്യാസ പരിപാടികൾ, വർക്ക്‌ഷോപ്പുകൾ എന്നിയിലൂടെ പ്രാദേശിക പ്രതിഭകളെ വളർത്തുന്നതിലും പദ്ധതിശ്രദ്ധ കേന്ദ്രീകരിക്കുന്നു. വേഗതയേറിയ പുതിയ സാങ്കേതികവിദ്യകളും ഗെയിമുകളും ഉപയോഗിച്ച് ഗെയിമിംഗ് മേഖലയിലെ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുകയും കൂടാതെ സംരംഭകർക്കും, സ്റ്റാർട്ടപ്പുകൾക്കും ധനസഹായം, മാർഗനിർദേശം, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ എന്നിവ നൽകുന്നതിലൂടെ ഒരു പിന്തുണാ സംവിധാനവും ഡിപിജി 2033 വാഗ്ദാനം ചെയ്യുന്നു.
ദുബായ് ഗെയിമിംഗ് വിസയുടെ പ്രധാന നേട്ടങ്ങൾ
ദീർഘകാല റെസിഡൻസി, കരിയർ വളർച്ച, മികച്ച പ്രതിഭയ്ക്കുള്ള അംഗീകാരം, വിസ അംഗീകാരം, ഉയർന്ന തൊഴിൽ അവസരങ്ങൾ, ഉന്നത ശമ്പളമുള്ള ജോലിയിൽ വളർച്ച, നികുതി രഹിത പരിസ്ഥിതി വരുമാനം വർദ്ധിപ്പിക്കുന്നു ഊർജ്ജസ്വലമായ ഒരു ഗെയിമിംഗ് കമ്മ്യൂണിറ്റിയിലേക്കുള്ള പ്രവേശനം, പ്രൊഫഷണലുകൾക്ക് അത്യാധുനിക വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ദുബായ് ഗെയിമിംഗ് വിസയുടെ പ്രധാന നേട്ടങ്ങൾ.
ദുബായ് ഗെയിമിംഗ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
ദുബായ് ഗെയിമിംഗ് ഇനിഷ്യേറ്റീവിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഒരു അക്കൗണ്ട് സജ്ജീകരിക്കുക. അപേക്ഷാ ഫോം പൂരിപ്പിക്കുക: ഗെയിമിംഗ്-ഓറിയൻ്റഡ് CV, പാസ്‌പോർട്ട് പകർപ്പ് എന്നിവ പോലുള്ള ആവശ്യമായ എല്ലാ വിശദാംശങ്ങളും രേഖകളും നൽകുക. അപേക്ഷ സമർപ്പിക്കുക: ഫോം പൂരിപ്പിച്ച് സമർപ്പിക്കുക. അപ്പ്രൂവൽനായി കാത്തിരിക്കുക. അപേക്ഷ അവലോകനത്തിന് വിധേയമാക്കും, വിജയിച്ച ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി അറിയിക്കും. അംഗീകൃത അപേക്ഷകർക്ക് ടാലൻ്റ് സർട്ടിഫിക്കറ്റ് ലഭിക്കും.ടാലൻ്റ് സർട്ടിഫിക്കറ്റിനൊപ്പം, ഉചിതമായ സർക്കാർ ചാനലുകൾ വഴി ദുബായ് ഗെയിമിംഗ് വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കും.