ഇന്ത്യയുടെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയിൽ 35 ശതമാനം ഐ ഫോൺ

  • ഒമ്പത് മാസത്തെ മൊത്തം മൊബൈല്‍ കയറ്റുമതിയിൽ 70%
;

Update: 2024-01-22 07:03 GMT
increase in indias electronics exports
  • whatsapp icon

ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ 22.24 ശതമാനം വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പത് മാസങ്ങളിലെ കണക്കിലാണ് ഈ നേട്ടം. ഇതോടെ ഇലക്ട്രോണിക്‌സ് കയറ്റുമതി 2000 കോടി ഡോളറിലെത്തി.

സ്മാര്‍ട്ട് ഫോണ്‍ വിപണിയാണ് കയറ്റിമതിയില്‍ മുന്നില്‍. മൊത്തം ഇലക്ട്രോണിക്‌സ് കയറ്റുമതിയുടെ 52 ശതമാനം വരുമിത്. ആപ്പിളാണ് ഈ നേട്ടത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. 2023 ഡിസംബറില്‍ ഏഴ് ബില്യണ്‍ ഡോളര്‍ കടന്ന ഐഫോണ്‍ കയറ്റുമതി മൊത്തം സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയുടെ 35 ശതമാനമാണ്.

വ്യവസായ സ്ഥാപനമായ ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ (ഐസിഇഎ) കണക്കനുസരിച്ച്, 2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മൊബൈല്‍ ഫോണ്‍ കയറ്റുമതി 10.5 ബില്യണ്‍ ഡോളറിലെത്തി, മൊത്തം ഇലക്ട്രോണിക്‌സ് കയറ്റുമതിയുടെ 52 ശതമാനം ഉള്‍പ്പെടുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ഇലക്ട്രോണിക്‌സ് കയറ്റുമതി 23.6 ബില്യണ്‍ ഡോളറായിരുന്നു. അതില്‍ മൊബൈല്‍ ഫോണുകള്‍ 11.1 ബില്യണ്‍ ഡോളറെത്തേി. 43 ശതമാനം വരുമിത്. ഈ സാമ്പത്തിക വര്‍ഷം ഇലക്ട്രോണിക്‌സ്, മൊബൈല്‍ കയറ്റുമതിയിലെ കുതിച്ചുചാട്ടത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ഐഫോണുകളാണെന്ന് വ്യവസായ ഡാറ്റ കാണിക്കുന്നു.

2023 ഡിസംബറില്‍ ഏഴ് ബില്യണ്‍ ഡോളര്‍ കടന്ന ഐഫോണ്‍ കയറ്റുമതി മൊത്തം ഇലക്ട്രോണിക്‌സ് കയറ്റുമതിയുടെ 35 ശതമാനവും ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസത്തെ രാജ്യത്തെ മൊത്തം മൊബൈല്‍ കയറ്റുമതിയുടെ 70 ശതമാനവും ആയിരുന്നു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കയറ്റുമതിയിലെ മികച്ച 10 വിഭാഗങ്ങളില്‍ ഇലക്ട്രോണിക്‌സ് കയറ്റുമതി ഏറ്റവും വേഗത്തില്‍ വളര്‍ന്നു, കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനത്ത് നിന്ന് ഈ വിഭാഗത്തെ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ത്തി.


Tags:    

Similar News