ഗ്രാന്‍റ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ച്; മികച്ച സ്റ്റാര്‍ട്ടപ്പിന് 50 ലക്ഷം രൂപ സമ്മാനം

സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംരംഭങ്ങൾക്കാണ് പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്. മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പിന് 50 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

Update: 2022-11-30 04:40 GMT

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ സംഗമത്തിന്റെഭാഗമായി സ്റ്റാര്‍ട്ടപ്പ് ചലഞ്ച് മത്സരം സംഘടിപ്പിക്കുന്നു.

സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംരംഭങ്ങൾക്കാണ് പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്. മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പിന് 50 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

സ്റ്റാർട്ടപ്പ് മിഷൻ ഡയറക്ടർ അനൂപ് അംബികയാണ് വാർത്ത സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്..കൂടാതെ അക്കാഡമിക് വിദഗ്ധരും സംരംഭകരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനുള്ള ശ്രമവും പരുപാടി ലക്ഷ്യം വെക്കുന്നുണ്ട്.




 വിപണിയിലേക്ക് കാലെടുത്ത് വെക്കുന്ന പുത്തൻ സംരംഭകരെയാണ് പരിപാടി ലക്ഷ്യമിടുന്നത്. സേവനങ്ങളും ഉത്പന്നങ്ങളും തുടങ്ങിയവ ഉപഭോക്താക്കളുടെ മുന്നില്‍എങ്ങനെ അവതരിപ്പിക്കണം എന്നതു മുതല്‍ ഏത് രീതിയിൽ അവ വിപണനം ചെയ്യണം എന്നു വരെയുള്ള അറിവുകൾ ഇവിടെ നിന്നും ലഭിക്കുന്നതാണ്. ഗ്രാമങ്ങളിൽ നിന്ന് പുതിയ ആശയങ്ങളുമായി എത്തുന്ന സാധാരണക്കാരെ ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി മുന്നോട്ടു കൊണ്ടുവരാനുള്ള ശ്രമം നടത്തും. മികച്ച നൂറ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് പകുതിയോളം കമ്പനികളെ സുസ്ഥിര സംരംഭങ്ങള്‍ ആക്കി മാറ്റാനുള്ള ശ്രമമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുള്ളതെന്നും അനൂപ് അംബിക പറഞ്ഞു.

യുവ സംരംഭകര്‍ക്ക് ആശയങ്ങളുടെ രൂപകല്പന മുതല്‍ ബിസിനസ് തന്ത്രങ്ങള്‍, ഫണ്ട് സമാഹരണം, കമ്പോളവല്ക്കരണം തുടങ്ങി സംരംഭം വിജയിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ വിവിധ രംഗങ്ങളില്‍ പ്രവീണ്യമുള്ളവർ മെന്‍റര്‍മാരായെത്തും. വ്യാവസായിക പ്രമുഖര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുക്കും.

ടെക് ടോക്കുകള്‍, സ്റ്റാര്‍ട്ടപ്പ് ഡെമോ, ഫയര്‍സൈഡ് ചാറ്റ്, നിക്ഷേപകരുമായുള്ള സ്പീഡ് ഡേറ്റിംഗ്, ഇന്‍ഡസ്ട്രി ചലഞ്ച്, സ്റ്റാര്‍ട്ടപ്പ് പിച്ചിംഗ്, മറ്റ് ബിസിനസ്-നിക്ഷേപ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ എന്നിവ സമ്മേളനത്തിന്റെ പ്രതേകതകളാണ്.100 സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിച്ചിംഗ് മത്സരം സമ്മേളനത്തിന്‍റെ ആദ്യദിനം നടക്കും

മൂവായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളും നൂറിലധികം നിക്ഷേപകരും ഇരുന്നൂറിലധികം മെന്‍റര്‍മാരും പങ്കെടുക്കുന്ന പരിപാടിയിൽ 5000ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം പങ്കെടുത്തിട്ടുണ്ട്. രാജ്യത്തെ വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഒരുമിച്ച് പങ്കെടുക്കുന്ന പ്രധാന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകളില്‍ ഒന്നുകൂടിയാണിത്..

എഡ്യൂടെക്, ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്പേസ് ടെക്, ഹെല്‍ത്ത് ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ - ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് /മെഷീന്‍ ലേണിംഗ് തുടങ്ങിയ മേഖലകളിലെ സംരംഭങ്ങള്‍ ഹഡില്‍ ഗ്ലോബലില്‍ പങ്കെടുക്കാനാകും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://huddleglobal.co.in/ എന്ന ലിങ്ക് സാന്ദർശിക്കാവുന്നതാണ്. 

Tags:    

Similar News