ചെലവ് നിയന്ത്രണം നയിച്ചത് മികച്ച ഒന്നാം പാദ ഫലത്തിലേക്കെന്ന് ടിസിപിഎല്‍
ഡെല്‍ഹി: ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ (ടിസിപിഎല്‍) ജൂണ്‍ പാദത്തിലെ അറ്റാദായം 38.2 ശതമാനം വര്‍ധിച്ച് 276.72 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 200.24 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 3,008.46 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 10.58 ശതമാനം ഉയര്‍ന്ന് 3,326.83 കോടി രൂപയായി. മൊത്തത്തിലുള്ള ചെലവ് നിയന്ത്രണവും വിലനിര്‍ണ്ണയ നടപടിയുമാണ് തങ്ങളെ ഈ പ്രകടനത്തിലേക്ക് നയിച്ചതെന്ന് ടിസിപിഎല്‍ ഗ്രൂപ്പ് സിഎഫ്ഒ എല്‍ […]
ഡെല്‍ഹി: ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ (ടിസിപിഎല്‍) ജൂണ്‍ പാദത്തിലെ അറ്റാദായം 38.2 ശതമാനം വര്‍ധിച്ച് 276.72 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 200.24 കോടി രൂപയായിരുന്നു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 3,008.46 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 10.58 ശതമാനം ഉയര്‍ന്ന് 3,326.83 കോടി രൂപയായി. മൊത്തത്തിലുള്ള ചെലവ് നിയന്ത്രണവും വിലനിര്‍ണ്ണയ നടപടിയുമാണ് തങ്ങളെ ഈ പ്രകടനത്തിലേക്ക് നയിച്ചതെന്ന് ടിസിപിഎല്‍ ഗ്രൂപ്പ് സിഎഫ്ഒ എല്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,971.76 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 2,145.20 കോടി രൂപയായി. കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസില്‍ നിന്നുള്ള വരുമാനം 9 ശതമാനം വര്‍ധിച്ച് 836.62 കോടി രൂപയായി. ബ്രാന്‍ഡഡ് ഇതര ബിസിനസില്‍ നിന്നുള്ള ടിസിപിഎല്ലിന്റെ വരുമാനം മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 277.64 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 351.70 കോടി രൂപയായി. ഇന്ത്യയില്‍ ടിസിപിഎല്ലിന്റെ ഭക്ഷ്യ ബിസിനസ്സ് 19 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി.
കാപ്പിയുടെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 43 ശതമാനവും പാദ അടിസ്ഥാനത്തില്‍ 73 ശതമാനവും വരുമാന വളര്‍ച്ച കൈവരിച്ചു.10 ശതമാനം വരുമാന വളര്‍ച്ചയോടെ കമ്പനിയുടെ വാട്ടര്‍ ബിസിനസ്സ് നറിഷ്‌കോ ഈ പാദത്തില്‍ ശക്തമായ വളര്‍ച്ചാ നിലനിര്‍ത്തി.
ടിസിപിഎല്ലും സ്റ്റാര്‍ബക്‌സ് കോര്‍പ്പറേഷനും തമ്മിലുള്ള 50:50 സംയുക്ത സംരംഭമായ ടാറ്റ സ്റ്റാര്‍ബക്‌സ് ഈ പാദത്തില്‍ 238 ശതമാനം വരുമാന വളര്‍ച്ച കൈവരിച്ചു. ഒന്നാം പാദത്തില്‍ 7 പുതിയ സ്റ്റോറുകള്‍ ആരംഭിച്ചുകൊണ്ട് 30 നഗരങ്ങളിലായി മൊത്തം സ്റ്റോറുകളുടെ എണ്ണം 275 ആയി.