വിദേശനിക്ഷേപ നിയമ ലംഘനം; ആമസോണും ഫ്‌ലിപ്കാര്‍ട്ടും അന്വേഷണം നേരിടുന്നു

  • സാമ്പത്തിക കുറ്റകൃത്യ ഏജന്‍സി ഫ്‌ലിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും എക്‌സിക്യൂട്ടീവുകളെ വിളിച്ചുവരുത്തും
  • ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ ചില വില്‍പ്പനക്കാരെ കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തിരുന്നു
  • രണ്ട് കമ്പനികളും നിയമങ്ങള്‍ ലംഘിച്ചതായി ആന്റിട്രസ്റ്റ് അന്വേഷണത്തില്‍ കണ്ടെത്തിയതായി റോയിട്ടേഴ്സ്

Update: 2024-11-11 09:33 GMT

വിദേശനിക്ഷേപ നിയമ ലംഘനം; ആമസോണും ഫ്‌ലിപ്കാര്‍ട്ടും അന്വേഷണം നേരിടുന്നു

വിദേശ നിക്ഷേപ നിയമ ലംഘനങ്ങളില്‍ അന്വേഷണം ശക്തമാക്കുന്നതിനാല്‍ ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ ഏജന്‍സി ഫ്‌ലിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും

എക്‌സിക്യൂട്ടീവുകളെ വിളിച്ചുവരുത്തും. ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ വില്‍പ്പനക്കാരില്‍ ചിലരെ റെയ്ഡ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി.

ആമസോണിന്റെയും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലിപ്കാര്‍ട്ടിന്റെയും വില്‍പ്പന ഇന്ത്യയുടെ 70 ബില്യണ്‍ ഡോളറിന്റെ ഇ-കൊമേഴ്സ് വിപണിയില്‍ അതിവേഗം വളരുന്നു. തിരഞ്ഞെടുത്ത വില്‍പ്പനക്കാരെ അനുകൂലിച്ചുകൊണ്ട് രണ്ട് കമ്പനികളും നിയമങ്ങള്‍ ലംഘിച്ചതായി ഇന്ത്യന്‍ ആന്റിട്രസ്റ്റ് അന്വേഷണത്തില്‍ കണ്ടെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് വില്‍പ്പനക്കാരില്‍ കഴിഞ്ഞയാഴ്ച ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് ശേഷം, ഫെഡറല്‍ ഏജന്‍സി ഇപ്പോള്‍ കമ്പനി എക്‌സിക്യൂട്ടീവുകളെ വിളിച്ചുവരുത്താന്‍ പദ്ധതിയിടുകയാണ്. കൂടാതെ ഓപ്പറേഷനില്‍ വില്‍പ്പനക്കാരില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ ഇപ്പോള്‍ അവലോകനം ചെയ്യുകയാണെന്ന് കേസില്‍ നേരിട്ട് ഉള്‍പ്പെട്ട ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശനിയാഴ്ച വരെ തിരച്ചില്‍ തുടരുകയും വിദേശ നിക്ഷേപ നിയമ ലംഘനങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. വില്‍പ്പനക്കാരില്‍ നിന്നുള്ള ബിസിനസ് ഡാറ്റയും ഇ-കൊമേഴ്സ് കമ്പനികളുമായുള്ള അവരുടെ ഇടപാടുകളും (കഴിഞ്ഞ അഞ്ച് വര്‍ഷത്തേത്) ഡയറക്ടറേറ്റ് വിശകലനം ചെയ്യും, ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ആമസോണും ഫ്‌ലിപ്കാര്‍ട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് ഉടന്‍ പ്രതികരിച്ചില്ല.

834 ബില്യണ്‍ ഡോളറിന്റെ റീട്ടെയില്‍ മേഖലയുടെ ഏകദേശം 8% വരുന്ന ഇന്ത്യന്‍ ഇ-കൊമേഴ്സില്‍ കഴിഞ്ഞ വര്‍ഷം ഫ്‌ലിപ്കാര്‍ട്ടിന് 32% വിപണി വിഹിതവും ആമസോണിന് 24% വിഹിതവും ഉണ്ടായിരുന്നതായി ഡാറ്റ ഇന്റലിജന്‍സ് കണക്കാക്കുന്നു.

Tags:    

Similar News