ഭക്ഷ്യ സുരക്ഷ കര്‍ശനമാക്കാന്‍ എഫ് എസ് എസ് എ ഐ

  • ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാരുടെ വെയര്‍ഹൗസുകളില്‍ നിരീക്ഷണം വര്‍ധിപ്പിക്കും
  • ടൂറിസ്റ്റ് സീസണില്‍ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നീരീക്ഷണം ശക്തമാക്കും
  • വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബുകള്‍ ഉപയോഗിക്കാനും നിര്‍ദ്ദേശം

Update: 2024-11-08 03:09 GMT

ഭക്ഷ്യ സുരക്ഷ കര്‍ശനമാക്കാന്‍ എഫ് എസ് എസ് എ ഐ

സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിന് സംസ്ഥാനങ്ങളിലെ ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാരുടെ വെയര്‍ഹൗസുകളില്‍ നിരീക്ഷണം വര്‍ധിപ്പിക്കണമെന്ന് ഫുഡ് റെഗുലേറ്റര്‍ എഫ് എസ് എസ് എ ഐ. ഇതിനായി ഡെലിവറി ഉദ്യോഗസ്ഥര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ നല്‍കണമെന്നും എഫ് എസ് എസ് എ ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

എഫ് എസ് എസ് എ ഐയുടെ 45-ാമത് കേന്ദ്ര ഉപദേശക സമിതിയിലാണ് ഈ നിര്‍ദ്ദേശമുണ്ടായത്.

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള പീക്ക് ടൂറിസ്റ്റ് സീസണിനുള്ള തയ്യാറെടുപ്പില്‍ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ യോഗത്തില്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഫുഡ് റെഗുലേറ്റര്‍ അഭ്യര്‍ത്ഥിച്ചു.

ഈ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബുകള്‍ ഉപയോഗിക്കാനും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

എഫ് എസ് എസ് എ ഐ സിഇഒ ജി കമല വര്‍ധന റാവു വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യ കമ്മീഷണര്‍മാരോട് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ''നിരീക്ഷണ സാമ്പിളുകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്, ഇതിനായി മൊബൈല്‍ വാനുകള്‍ വിന്യസിക്കാനും ആവശ്യപ്പെട്ടു,'' പ്രസ്താവനയില്‍ പറയുന്നു.

എല്ലാ പൗരന്മാര്‍ക്കും ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാരെ ഫുഡ് സേഫ്റ്റി ട്രെയിനിംഗിനും സര്‍ട്ടിഫിക്കേഷനും കമ്മിറ്റി ഊന്നല്‍ നല്‍കി.

യൂണിവേഴ്‌സിറ്റി, കോളേജ്, ഹോസ്റ്റല്‍ കാന്റീനുകള്‍ എന്നിവയുള്‍പ്പെടെ 2026 മാര്‍ച്ചോടെ 25 ലക്ഷം ഭക്ഷണം കൈകാര്യം ചെയ്യുന്നവരെ പരിശീലിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍/യുടികള്‍ അഭ്യര്‍ത്ഥിച്ചു.

മേളകള്‍, വാക്കത്തോണുകള്‍, തെരുവ് നാടകങ്ങള്‍ തുടങ്ങിയ ഔട്ട്‌റീച്ച് സംരംഭങ്ങളിലൂടെ ഭക്ഷ്യസുരക്ഷാ അവബോധം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് ഫുഡ് റെഗുലേറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാര്‍ , സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പ്രതിനിധികള്‍, മുതിര്‍ന്ന എഫ് എസ് എസ് എ ഐ ഉദ്യോഗസ്ഥര്‍, ഭക്ഷ്യ വ്യവസായം, ഉപഭോക്തൃ ഗ്രൂപ്പുകള്‍, കാര്‍ഷിക മേഖല, ലബോറട്ടറികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ 60-ലധികം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. 

Tags:    

Similar News