ജീവനക്കാര്‍ക്ക് നൂറ് ശതമാനം ബോണസ് പ്രഖ്യാപിച്ച് ഫ്ളിപ്കാര്‍ട്ട്
- ബോണസ് ജീവനക്കാരുടെ നഷ്ടപരിഹാര പാക്കേജിനെയും പ്രകടനത്തെയും അടിസ്ഥാനമാക്കി വ്യത്യാസപ്പെടും
- ഇന്‍ക്രിമെന്റ് തുക എത്രയെന്ന് പ്രഖ്യാപിച്ചിട്ടില്ല
- ബോണസ് കമ്പനിയുടെ ശക്തമായ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു
സാങ്കേതിക മേഖലയിലെ മാന്ദ്യത്തിനിടയിലും ഫ്ളിപ്കാര്‍ട്ട് ജീവനക്കാര്‍ക്ക് ഉയര്‍ന്ന ബോണസ് പ്രഖ്യാപിച്ച് കമ്പനി. കമ്പനി എല്ലാ ജീവനക്കാര്‍ക്കും 100 ശതമാനം ബോണസും യോഗ്യതയുള്ള ജീവനക്കാര്‍ക്ക് മെറിറ്റ്-ലിങ്ക്ഡ് പേഔട്ടുകള്‍ നല്‍കാനുമാണ് തീരുമാനിച്ചിട്ടുള്ളത്.വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ ഏകദേശം 22,000 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇക്കാര്യം വ്യക്തമാക്കി ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കല്യാണ്‍ കൃഷ്ണമൂര്‍ത്തി ജീവനക്കാരെ അറിയിക്കുകയും ചെയ്തു.
എല്ലാ ജീവനക്കാര്‍ക്കും മാര്‍ച്ചിലെ ശമ്പളത്തിനൊപ്പം ബോണസ് ലഭിക്കുമെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കൂടാതെ, ഈ ബോണസ് ജീവനക്കാരുടെ നഷ്ടപരിഹാര പാക്കേജിനെയും പ്രകടനത്തെയും അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നതായും അവര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഇന്‍ക്രിമെന്റ് ലഭിക്കുന്ന ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായിരിക്കും.എന്നാല്‍ തുക എത്രയെന്ന് അറിവായിട്ടില്ല.
ഫ്ളിപ്കാര്‍ട്ട് ബോണസും മെറിറ്റ്-ലിങ്ക്ഡ് പേഔട്ടും പുറത്തിറക്കിയത് ഇ-കൊമേഴ്‌സ് സ്ഥാപനത്തിന്റെ ശക്തമായ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നുവെന്ന് വ്യവസായ വൃത്തങ്ങള്‍ പറഞ്ഞു. 2023 ഫ്ലിപ്പ്കാര്‍ട്ടിന് മികച്ച വര്‍ഷമായിരുന്നുവെന്ന് കത്തില്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
2024ല്‍ ഏറ്റവും നല്ല സ്വാധീനം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ, പുതിയ അവസരങ്ങള്‍ തിരിച്ചറിയാനും ഏറ്റെടുക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു. സ്ഥാനക്കയറ്റം ലഭിക്കുന്ന ജീവനക്കാര്‍ക്ക് നഷ്ടപരിഹാര വര്‍ദ്ധനവ്, മെറിറ്റ് ലിങ്ക്ഡ് പേയ്‌മെന്റുകള്‍, ബോണസ് പേഔട്ടുകള്‍ എന്നിവ നല്‍കുന്നു. കൂടാതെ, യോഗ്യരായവര്‍ക്കായി ഞങ്ങളുടെ സ്റ്റോക്ക് ഓപ്ഷന്‍ അലോക്കേഷന്‍ നല്‍കുന്നത് തുടരുമെന്നും കമ്പനി പറഞ്ഞു.