ജൂണ്‍ 22 മുതല്‍ ഡല്‍ഹിയില്‍ സിഎന്‍ജി വില വര്‍ധിപ്പിച്ചു

  • സിഎന്‍ജി വില ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഒരു രൂപ വര്‍ധിപ്പിച്ചു
  • ശനിയാഴ്ച രാവിലെ 6 മുതലാണ് പുതുക്കിയ വില പ്രാബല്യത്തില്‍ വന്നത്
  • ന്യൂഡല്‍ഹിയില്‍ സിഎന്‍ജി കിലോഗ്രാമിന് 74.09 രൂപയില്‍ നിന്ന് 75.09 രൂപയ്ക്ക് ലഭിക്കും

Update: 2024-06-22 06:48 GMT

കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസിന്റെ (സിഎന്‍ജി) വില ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഒരു രൂപ വര്‍ധിപ്പിച്ചു. ശനിയാഴ്ച രാവിലെ 6 മുതലാണ് പുതുക്കിയ വില പ്രാബല്യത്തില്‍ വന്നത്. ദേശീയ തലസ്ഥാനത്തിനൊപ്പം ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പല നഗരങ്ങളിലും ഗ്യാസ് വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി.

ന്യൂഡല്‍ഹിയില്‍ സിഎന്‍ജി കിലോഗ്രാമിന് 74.09 രൂപയില്‍ നിന്ന് 75.09 രൂപയ്ക്ക് ലഭിക്കും. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവയെ സംബന്ധിച്ചിടത്തോളം സിഎന്‍ജി നിരക്ക് കിലോയ്ക്ക് 78.70 രൂപയില്‍ നിന്ന് 79.70 രൂപയാണ്.

ഗുരുഗ്രാം, കര്‍ണാല്‍, കൈതാല്‍ എന്നിവിടങ്ങളിലെ സിഎന്‍ജി വിലയില്‍ മാറ്റമില്ല.

Tags:    

Similar News