യൂറോപ്യൻ സെൻട്രൽ ബാങ്ക് നിരക്കുകൾ കൂട്ടാതെ നിർത്താനുള്ള ശ്രമത്തിൽ

Update: 2023-10-25 13:13 GMT

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ യോഗം ഈ ആഴ്ച്ച ഏഥന്‍സില്‍ നടക്കും. യോഗത്തില്‍ നിരക്കുയര്‍ത്തല്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ പണപ്പെരുപ്പ൦ കൂടാനുള്ള സാധ്യത നിലനിൽക്കുന്നത് കൊണ്ടും, യൂറോ പ്രദേശങ്ങളിലെ അതായത് യൂറോ പങ്കിടുന്ന 20 രാജ്യങ്ങളിലെ സാമ്പത്തിക നില  കൂടുതൽ മോശം ആകും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന  സാഹചര്യത്തിൽ, യൂറോപ്യന്‍ കേന്ദ്ര ബാങ്ക്, ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന നിലയില്‍ തന്നെ നിരക്കുകള്‍ നിലനിര്‍ത്താന്‍ നിര്‍ബന്ധിതമാകും.

സമീപകാലത്ത് ബോണ്ട് വിപണിയിലുണ്ടായ ചാഞ്ചാട്ടവും ക്വാണ്ടിറ്റേറ്റീവ് ടൈറ്റനിംഗ് പ്രോഗ്രാം മാറ്റി വെയ്‌ക്കേണ്ടി വന്നേക്കാം.

പണപ്പെരുപ്പം കുറയുന്നത് തുടരുമ്പോള്‍ ഇസ്രയേല്‍ സംഘര്‍ഷം എണ്ണ വിപണിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പണപ്പെരുപ്പത്തിന്റെ പുതിയൊരു അപകട സാധ്യത ഉയര്‍ത്തുന്നുണ്ടെന്ന് ബാങ്കിനെ നിരീക്ഷിക്കുന്ന ഡിര്‍ക്ക് ഷൂമാക്കര്‍ തന്റെ ഗവേഷണത്തില്‍ വ്യക്തമാക്കുന്നു.

യൂറോസ്റ്റാറ്റിന്റെ കണക്കനുസരിച്ച് സെപ്റ്റംബറിലെ പണപ്പെരുപ്പം ഓഗസ്റ്റിലെ 5.2 ശതമാനത്തില്‍ നിന്ന് 4.3 ശതമാനമായി കുറഞ്ഞു. ഇത് പ്രതീക്ഷിച്ചതിലും വേഗത്തിലാണ്, പക്ഷേ വേതന വര്‍ധന, ഉയര്‍ന്ന എണ്ണ വില എന്നിവ പണപ്പെരുപ്പത്തിനുള്ള അപകടസാധ്യതകള്‍ ഉയര്‍ത്തുകയാണ്.

കഴിഞ്ഞ യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്റെ യോഗത്തിന് ശേഷം കൗണ്‍സില്‍ അംഗങ്ങളില്‍ ചെറിയ ഭൂരിപക്ഷം മാത്രമേ നിരക്ക് വര്‍ദ്ധനവിന് വോട്ട് ചെയ്തുള്ളൂ. എന്നാല്‍, ബോണ്ട് വരുമാനം ഗണ്യമായി ഉയര്‍ന്നു, ഇത് ഫ്രാങ്ക്ഫര്‍ട്ടില്‍ ചില ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.

അടിസ്ഥാന കാരണങ്ങളെ തുടര്‍ന്ന് വര്‍ധിച്ചുവരുന്ന ദീര്‍ഘകാല പലിശനിരക്കും വിപണിയിലെ ചാഞ്ചാട്ടവും ഇസിബിയുടെ നിലവിലെ നയ നിലപാടിനും മാന്ദ്യം ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്കും പ്രധാന വെല്ലുവിളികളാകാമെന്നാണ് സൊസൈറ്റ് ജനറലിലെ മുതിര്‍ന്ന യൂറോപ്യന്‍ സാമ്പത്തിക വിദഗ്ധന്‍ അനറ്റോലി അന്നെന്‍കോവ് ഇസിബി പ്രിവ്യൂ കുറിപ്പില്‍ പറഞ്ഞു.

ബോണ്ട് യീല്‍ഡിലെ വര്‍ധന ഇസിബിയുടെ ബാലന്‍സ് ഷീറ്റ് കുറയ്ക്കുന്നത് വേഗത്തിലാക്കണോ എന്ന ചര്‍ച്ചകളെ ബാധിച്ചേക്കാം.

ആഗോള തലത്തില്‍ ബോണ്ട് യീല്‍ഡ് ഉയര്‍ന്ന് നില്‍ക്കുകയാണ്. പാന്‍ഡെമിക് ഏര്‍ളി പര്‍ച്ചേല് പ്രോഗ്രാ (പിഇപിപി) മുമായി ബന്ധപ്പെട്ട ക്വാണ്ടിറ്റേറ്റീവ് ടൈറ്റനിംഗ് അസ്ഥിരപ്പെടുത്തുമെന്ന് സൂചിപ്പിക്കുന്നുണ്ട്. അല്ലെങ്കില്‍ അടുത്ത ആഴ്ച്ചത്തെ യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്യുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപന സമയത്ത് അവതരിപ്പിച്ച ഫ്‌ളെക്‌സിബിള്ഡ ബോണ്ട് വാങ്ങല്‍ പ്രോഗ്രാമാണ് പിഇപിപി.

വരും ആഴ്ച്ചകളിലും മാസങ്ങളിലും വിപണികള്‍ വീണ്ടും ശാന്തമാവുകയാണെങ്കില്‍ പിഇപിപി- ക്യുടി കുറച്ച് പാദങ്ങളിലും കൂടി മുന്നോട്ട് കൊണ്ടു പോകാനുള്ള സാധ്യത ഞങ്ങള്‍ കാണുന്നുണ്ട്.

വളരെ വേഗം നിരക്ക് വെട്ടിക്കുറയ്ക്കുന്നതില്‍ ഗവേണിംഗ് കൗണ്‍സില്‍ ജാഗ്രത പുലര്‍ത്തും. 2024 സെപ്റ്റംബറിലാകും ആദ്യ നിരക്ക് വെട്ടിക്കുറയ്ക്കല്‍. കാരണം അപകട സാധ്യത 2024 ജൂണിലേക്ക് മാറുകയാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Tags:    

Similar News