സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പിന്തുണയുമായി എസ്ബിഐ

  • പ്രതിവര്‍ഷം 436 രൂപയും 20 രൂപയും വീതം നാമമാത്ര പ്രീമിയം ഈടാക്കിയാണ് പിഎംജെജെബിവൈ, പിഎംഎസ്ബിവൈ എന്നീ രണ്ടു പദ്ധതികള്‍ യഥാക്രമം ലൈഫ് ഇന്‍ഷുറന്‍സും അപകട ഇന്‍ഷുറന്‍സ് നല്‍കുന്നത്.

Update: 2023-10-20 14:59 GMT

കൊച്ചി: സര്‍ക്കാരിന്റെ ജനസുരക്ഷ ക്യാംപെയ്‌ന് പിന്തുണയുമായി എസ്ബിഐ. ഇതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ മേഖലകളിലെ തങ്ങളുടെ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍മാര്‍ക്കും നോഡല്‍ ഓഫിസര്‍മാര്‍ക്കുമായി ശില്‍പശാല സംഘടിപ്പിച്ചു. പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പിഎംജെജെബിവൈ), പ്രധാന്‍ മന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ) എന്നിവയെ കുറിച്ച് കൂടുതല്‍ അവബോധം വളര്‍ത്തുക, അര്‍ഹരായ എല്ലാ ജനങ്ങളേയും ഇതില്‍ ഉള്‍പ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്.

പ്രതിവര്‍ഷം 436 രൂപയും 20 രൂപയും വീതം നാമമാത്ര പ്രീമിയം ഈടാക്കിയാണ് പിഎംജെജെബിവൈ, പിഎംഎസ്ബിവൈ എന്നീ രണ്ടു പദ്ധതികള്‍ യഥാക്രമം ലൈഫ് ഇന്‍ഷുറന്‍സും അപകട ഇന്‍ഷുറന്‍സ് നല്‍കുന്നത്. എസ്ബിഐയുടെ ശക്തമായ ശൃംഖല പ്രയോജനപ്പെടുത്തി അര്‍ഹരായ എല്ലാ ജനങ്ങളേയും ജനസുരക്ഷ പദ്ധതിയില്‍ ചേര്‍ക്കുക എന്നതാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് ശില്‍പശാലയില്‍ എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ (എഫ്‌ഐ) ഡോ. പി.സി. സാബു പറഞ്ഞു. ഹൈദരാബാദ് സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ രാജേഷ് കുമാറും സംസാരിച്ചു.

കേരളം, തമിഴ്‌നാട്, സിക്കിം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ആന്ധ്രാപ്രദേശ്, കര്‍ണാടക, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എസ്ബിഐയുടെ എല്ലാ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍മാരും നോഡല്‍ ഓഫിസര്‍മാരും എസ്എല്‍ബിസി ഉദ്യോഗസ്ഥരും ശില്‍പശാലയില്‍ പങ്കെടുത്തു.

Tags:    

Similar News