ബാങ്ക് നിരക്കുകൾ കൂടിയേക്കാം

2022 മെയ് മുതല്‍ റിപ്പോ നിരക്ക് ഇതുവരെയായി 250 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു

Update: 2023-10-07 06:34 GMT

ബാങ്ക് നിരക്കുകൾ കൂടുമെന്നു സൂചന നൽകി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ. റിപ്പോ നിരക്ക് വര്‍ദ്ധനയുടെ ആഘാതം ബാങ്കുകള്‍ പൂര്‍ണമായും ഇടപാടുകാരിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ആര്‍ബിഐ ഗവര്‍ണറുടെ നിര്‍ദേശം ബാങ്കുകള്‍ നടപ്പാക്കിയാല്‍ ബാങ്ക് നിരക്കുകള്‍ ഉയരും.

ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) 2022 മെയ് മുതല്‍ റിപ്പോ നിരക്ക് ഇതുവരെയായി 250 ബേസിസ് പോയിന്റ് (ശതമാനം) വര്‍ധിപ്പിച്ചു. എന്നാല്‍, ഡൊമസ്റ്റിക് റേറ്റ് സെറ്റിംഗ് പാനല്‍ തുടര്‍ച്ചയായി നാലാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.5 ശതമാനമായി നിലനിര്‍ത്തി.

2000 രൂപയുടെ കറന്‍സി നോട്ട് പിന്‍വലിച്ചത് ഉള്‍പ്പെടെ വിവിധ കാരണത്താല്‍ ബാങ്കിംഗ് സംവിധാനത്തില്‍ മികച്ച പണലഭ്യതയുണ്ട്. ഇതാണ് റിപ്പോ നിരക്ക് വര്‍ദ്ധനയുടെ ആഘാതം ഇടപാടുകാരിലേക്ക് പൂര്‍ണമായും എത്താത്തതെന്ന് അനലിസ്റ്റുകള്‍ കരുതുന്നു.

റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിട്ടും അത് ബാങ്ക് ലെന്‍ഡിംഗ്, ഡിപ്പോസിറ്റ് നിരക്കുകളിലേക്ക് ഇപ്പോഴും പൂര്‍ണമായും കൈമാറിയിട്ടില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

Tags:    

Similar News