എയർ ഇന്ത്യയിൽ ബുക്കിങ്ങിന് ആക്‌സിസ് ക്രെഡിറ്റ് കാർഡ് റിവാർഡ്

Update: 2023-11-30 06:06 GMT

ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ആക്‌സിസ് എഡ്ജ് റിവാര്‍ഡ് പോയിന്റുകളും എഡ്ജ് മൈലുകളും എയര്‍ ഇന്ത്യയുടെ ഫ്‌ളയിംഗ് റിട്ടേണ്‍ പോയിന്റുകളായി മാറ്റിയെടുക്കാം. എയര്‍ ഇന്ത്യയുമായി സഹകരിച്ചാണ് ആക്‌സിസ് ബാങ്ക് ഇത് നടപ്പിലാക്കുന്നത്.

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കായോ, ക്യാബിന്‍ അപ്‌ഗ്രേഡുകള്‍ക്കായോ ആക്‌സിസ് എഡ്ജി റിവാര്‍ഡ് പോയിന്റുകള്‍ മാറ്റിയെടുക്കാം. ഫ്‌ളയിംഗ് റിട്ടേണ്‍സിന്റെ മറ്റ് 25 പങ്കാളിത്ത എയര്‍ലൈനുകള്‍ക്കു വേണ്ടിയും ഈ പോയിന്റുകള്‍ റിഡീം ചെയ്യാം. ഓരോ വിഭാഗം കാര്‍ഡുകള്‍ക്കും വിവിധ അനുപാതത്തിലാവും പോയിന്റുകള്‍ മാറ്റിയെടുക്കാനവസരം.

ബര്‍ഗണ്ടി പ്രൈവറ്റ്, ബര്‍ഗണ്ടി ക്രെഡിറ്റ് കാര്‍ഡിനുള്ള മാഗ്‌നസില്‍ അഞ്ച് എഡ്ജ് റിവാര്‍ഡ് പോയിന്റുകള്‍ നാല് ഫ്‌ളയിംഗ് റിട്ടേണ്‍ പോയിന്റുകളാക്കി മാറ്റാം. മാഗ്‌നസ്, റിസര്‍വ് ക്രെഡിറ്റ് കാര്‍ഡുകളിലെ അഞ്ച് എഡ്ജ് റിവാര്‍ഡ് പോയിന്റുകള്‍ രണ്ട് ഫ്‌ളയിംഗ് റിട്ടേണ്‍ പോയിന്റുകളാക്കി മാറ്റാം. അറ്റ്‌ലസ് ക്രെഡിറ്റ് കാര്‍ഡിലെ ഒരു എഡ്ജ് റിവാര്‍ഡ് പോയിന്റ് രണ്ട് ഫ്‌ളയിംഗ് റിട്ടേണ്‍ പോയിന്റുകളാക്കാം 

സെലക്ട്, പ്രിവിലേജ് ആന്‍ഡ് റിവാര്‍ഡ്‌സ് ക്രെഡിറ്റ് കാര്‍ഡുകളില്‍ 10 എഡ്ജ് റിവാര്‍ഡ് പോയിന്റുകള്‍ ഒരു ഫ്‌ളയിംഗ് റിട്ടേണ്‍ പോയിന്റാക്കി മാറ്റാം. മറ്റ് യോഗ്യതയുള്ള കാര്‍ഡുകളില്‍ 20 എഡ്ജ് റിവാര്‍ഡ് പോയിന്റുകള്‍ ഒരു ഫ്‌ളയിംഗ് റിട്ടേണ്‍ പോയിന്റായി മാറ്റാം.

Tags:    

Similar News