കസ്റ്റമര്‍ റിവാര്‍ഡ് പ്രോഗ്രാമുമായി എയര്‍ ഇന്ത്യ

  • പരിഷ്‌കരിച്ച പദ്ധതി ഇന്നു മുതല്‍
  • ചെലവ് അടിസ്ഥാനമാക്കിയുള്ള റിവാര്‍ഡ് സംവിധാനം
  • ഫ്‌ളൈയിംഗ് റിട്ടേണ്‍ അംഗങ്ങള്‍ക്കാണ് ഓഫര്‍

Update: 2024-04-03 09:46 GMT

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ റിവാര്‍ഡുകളും അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഫ്‌ളയിംഗ് റിട്ടേണ്‍ എന്ന പേരിലുള്ള ലോയല്‍റ്റി പ്രോഗ്രാം യാത്രകള്‍ക്ക് എയര്‍ ഇന്ത്യന്‍ സര്‍വീസ് തിരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുന്ന റിവാര്‍ഡാണ്. കൂടുതല്‍ ലളിത വത്കരിച്ച ഘടനയോടെയാണ് ഫ്‌ളൈയിംഗ് റിട്ടേണ്‍ പരിഷ്‌കരിച്ചിരിക്കുന്നത്.

പ്രോഗ്രാമിലെ അംഗങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ ആനുകൂല്യങ്ങള്‍ നേടാനും പുതിയ ഘടനയെ അടിസ്ഥാനമാക്കി പോയിന്റുകള്‍ ശേഖരിക്കാനും കഴിയുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

യാത്രാ ദൈര്‍ഘ്യം അടിസ്ഥാനമാക്കിയുള്ള റിവാര്‍ഡ് പോയിന്റുകള്‍ക്ക് പകരം ചെലവ് അടിസ്ഥാനമാക്കിയുള്ള റിവാര്‍ഡുകളാണ് ഇത്തവണ എയര്‍ ഇന്ത്യ യാത്രിക്കര്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. പുതിയ ഉപഭോക്തൃ-സൗഹൃദ ഡിജിറ്റല്‍ ഇന്റര്‍ഫേസും ഇതില്‍ ഉള്‍പ്പെടുന്നു.


Tags:    

Similar News