തടസമില്ലാത്ത യാത്ര ലക്ഷ്യം; എഎഐയുമായി സഹകരണത്തില്‍ യുബര്‍
- ലക്ഷ്യം തടസമില്ലാത്ത യാത്ര
- ഏപ്രിലില്‍ ഇരുവിഭാഗങ്ങളും ധാരണാപത്ത്രില്‍ ഒപ്പു വച്ചിരുന്നു.
- 10 ലധികം വിമാനത്താവളങ്ങളില്‍ നിലവില്‍ യുബര്‍ സേവനം ലഭിക്കും
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി (എഎഐ) സഹകരണത്തിലേര്‍പ്പെട്ട് യുബര്‍. കൊല്‍ക്കത്ത സുബാഷ് ചന്ദ്ര ബോസ് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിലാണ് (എന്‍എസ്‌സിബിഐ) ഈ പങ്കാളിത്തം യാഥാര്‍ത്ഥ്യമാകുന്നത്. ആഭ്യന്തര, അന്തര്‍ദേശീയ ഫ്‌ളൈറ്റുകള്‍ക്കായി അറൈവല്‍ ടെര്‍മിനലുകളില്‍ പിക്കപ്പ് ഏരിയകള്‍ അവതരിപ്പിക്കും. യാത്രക്കാരെ തടസമില്ലാതെ ടെര്‍മിലനില്‍ നിന്നും പിക്കപ്പ് പോയന്റുകളിലേക്ക് എത്തിക്കാനുള്ള സജ്ജീകരണവും തയ്യാറാക്കും.
2023 ഏപ്രിലില്‍ ഇരുവിഭാഗങ്ങളും ധാരാണാപത്രത്തില്‍ ഒപ്പു വച്ചിരുന്നു. അതിന്റെ ഭാഗമായി ഒന്നിലധികം എയര്‍പോര്‍ട്ടുകളില്‍ യുബര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. പത്തോളം എയര്‍പോര്‍ട്ടുകളില്‍ നിലവില്‍ യുബറിന്റെ സാന്നിധ്യമുണ്ട്. ഒമേഗ എന്റര്‍പ്രൈസസുമായി സഹകരിച്ച് എന്‍എസ് സിബിഐ എയര്‍പോര്‍ട്ടില്‍ പണ രഹിത പ്രവര്‍ത്തനങ്ങള്‍ യുബര്‍ അവതരിപ്പിച്ചിട്ടുണ്ട്.
'യാത്രാനുഭവം പുനര്‍ രൂപ കല്‍പ്പന ചെയ്യുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായുള്ള ഈ പങ്കാളിത്തം ഡ്രൈവര്‍മാര്‍ക്കും റൈഡര്‍മാര്‍ക്കും ഒരുപോലെ ഉയര്‍ന്ന അനുഭവം നല്‍കാന്‍ ഞങ്ങളെ സഹായിക്കും,' ഊബര്‍ ഇന്ത്യയുടെയും ദക്ഷിണേഷ്യയിലെയും സപ്ലൈ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ശിവ ശൈലേന്ദ്രന്‍ പറഞ്ഞു.