2023-ൽ 23,926 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ച് വാര്‍ഡ് വിസാര്‍ഡ്

  • സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിലായി 17,000 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു.
  • നവംബറിനെക്കാള്‍ 38% അധിക വിൽപ്പന ഡിസംബറില്‍
  • വൈബ്രന്റ് ഗുജറാത്ത് ബിസിനസ് ഉച്ചകോടിയില്‍ പുതിയ ഉല്‍പ്പന്നനിര പ്രദര്‍ശിപ്പിക്കും

Update: 2024-01-06 12:54 GMT

ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന് വാഹന വിതരണത്തില്‍ വമ്പൻ വളര്‍ച്ച. 2023 ഡിസംബറില്‍ 3,543 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. നവംബറില്‍ 2,563 യൂണിറ്റ് വാഹനങ്ങളായിരുന്നു കമ്പനി വിറ്റഴിച്ചിരുന്നത്. വാഹന വില്‍പ്പനയില്‍ നവംബറിനെക്കാള്‍ 38% ത്തിന്റെ അധിക വളര്‍ച്ചയാണ് ഡിസംബറില്‍ നേടിയത്.

2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ 23,926 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. ശക്തമായ ഡിമാന്‍ഡും രാജ്യത്തുടനീളമുള്ള വിപുലമായ സാന്നിധ്യവും കാരണം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിലായി 17,000 യൂണിറ്റിലധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിറ്റഴിക്കാനും കമ്പനിക്ക് സാധിച്ചു.

2024 ജനുവരിയില്‍ നടക്കാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ബിസിനസ് ഉച്ചകോടിയില്‍ തങ്ങളുടെ പുതിയ ഉല്‍പ്പന്നനിര പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. മഹാത്മാ മന്ദിര്‍, ഗാന്ധിനഗര്‍, സ്റ്റാള്‍ നമ്പര്‍ പി1, പി2എ, ഹാള്‍ നമ്പര്‍ 2 എന്നിവിടങ്ങളില്‍ വാര്‍ഡ്‌വിസാര്‍ഡിന്റെ സാങ്കേതികവിദ്യ സന്ദര്‍ശകര്‍ക്ക് കാണാവുന്നതാണ്.

Tags:    

Similar News