ഇരുചക്ര വാഹന കയറ്റുമതിയില്‍20 % ഇടിവ്

  • ഇസ്രായേല്‍ ഗാസ സംഘർഷം ഇന്ത്യൻ വാഹന വ്യവസായത്തില്‍ വലിയ ആഘാതം സൃഷ്ടിക്കുകയില്ല
  • പാസഞ്ചർ വാഹനങ്ങളുടെ(പിവി) കയറ്റുമതി 5 ശതമാനം ഉയർന്നു
  • യൂട്ടിലിറ്റി വാഹനങ്ങളുടെ ഡിമാൻ്റ് വർധിച്ചു

Update: 2023-10-19 10:27 GMT

ഇരുചക്ര വാഹന കയറ്റുമതി കുത്തനെ ഇടിയുന്നു.2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തില്‍  20 ശതമാനം കുറഞ്ഞ് 1685907 യൂണിറ്റിലെത്തി.കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 2104845 യൂണിറ്റ് വാഹനങ്ങളായിരുന്നു കയറ്റുമതി. എന്നാല്‍ ഇരു ചക്ര വാഹനങ്ങളുടെ  അഭ്യന്തര വിപണി 4.1 ശതമാനം ഉയർന്ന് 80 .7 ലക്ഷം യൂണിറ്റിലെത്തി. 

വിദേശ നാണ്യത്തിലുണ്ടായ ഇടിവ് ,ദക്ഷിണ ഏഷ്യ വിപണി പ്രതിസന്ധികള്‍ രാജ്യങ്ങള്‍ തമ്മിലുള്ള  രാഷ്ട്രീയ തർക്കങ്ങളും, 2022 ല്‍ ആരംഭിച്ച റഷ്യ  യുക്രൈൻ യുദ്ധവും ആഗോള  ഇന്ധന വിപണിയില്‍ അസ്ഥിരതയുണ്ടാക്കി.ഇത്  കൊറോണയ്ക്കു ശേഷം സാമ്പത്തിക പ്രതിസന്ധിയിലായ വികസ്വര രാജ്യങ്ങളെ സാരമായി ബാധിച്ചു.  

എന്നാല്‍ മറു വശത്ത് പാസഞ്ചർ വാഹനങ്ങളുടെ(പിവി) കയറ്റുമതി 5 ശതമാനം ഉയർന്ന് 336754 യൂണിറ്റായും അഭ്യന്തര വിപണി 20 .7 ലക്ഷം യൂണിറ്റായും വർധിച്ചു.ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയില്‍  320506 ആയിരുന്നു.

ലോകോതര വിപണിയിലുണ്ടായ അനുകൂല സാഹചര്യവും യൂട്ടിലിറ്റി വാഹനങ്ങളുടെ ഡിമാൻ്റിലുള്ള വർധനവുമാണ് വളർച്ചയ്ക്കു    കാരണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോ മൊബൈൽ മാനുഫാക്ചറേർസ് (സിയാം) പ്രസിഡൻ്റ് വിനോദ് അഗർവാള്‍ പറഞ്ഞു.

ഇസ്രായേല്‍ ഗാസ സംഘർഷം ഇന്ത്യൻ വാഹന വ്യവസായത്തില്‍ വലിയ ആഘാതം സൃഷ്ടിക്കുകയില്ലെന്നും വ്യാപാരത്തിനായി ഇസ്രായേലിനെ ആശ്രയിക്കുന്നത് കുറവാണെന്നും അതിനാല്‍ ഇപ്പോള്‍ ആശങ്കയില്ലായെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.


Tags:    

Similar News