ടെസ്‌ലയുടെ തുറുപ്പ് ചീട്ട് ' സൈബര്‍ ട്രക്ക് ' ലോഞ്ച് ചെയ്തു ; വില 51 ലക്ഷം രൂപ

  • മൂന്ന് വേരിയന്റുകളിലാണ് സൈബര്‍ ട്രക്ക് പുറത്തിറക്കുന്നത്
  • ആദ്യമായി 2019-ലാണ് ടെസ് ല ആഗോള തലത്തില്‍ സൈബര്‍ ട്രക്ക് അവതരിപ്പിച്ചത്
  • 60,990 മുതല്‍ 99,990 ഡോളര്‍ വരെയാണ് വില

Update: 2023-12-01 06:32 GMT

ടെസ് ലയുടെ തുറുപ്പ് ചീട്ട് ' സൈബര്‍ ട്രക്ക് ' ലോഞ്ച് ചെയ്തു.

യുഎസ്സിലെ ടെക്‌സസിലുള്ള ടെസ് ലയുടെ ജിഗാഫാക്ടറിയില്‍ നടന്ന ചടങ്ങില്‍ ടെസ് ലയുടെ സിഇഒഇലോണ്‍ മസ്‌ക് സൈബര്‍ ട്രക്ക് ഡ്രൈവ് ചെയ്തു കൊണ്ടു കസ്റ്റമറിനു കൈമാറി.

ആദ്യമായി 2019-ലാണ് ടെസ് ല ആഗോള തലത്തില്‍ സൈബര്‍ ട്രക്ക് അവതരിപ്പിച്ചത്. അന്ന് പ്രഖ്യാപിച്ച വിലയേക്കാള്‍ 50 ശതമാനത്തിലേറെ വില കൂടുതലാണ് ഇപ്പോള്‍ ഈടാക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 61000 ഡോളറാണ് സൈബര്‍ ട്രക്കിന് ഈടാക്കുന്നത്. ഇത് ഏകദേശം 50.82 ലക്ഷം രൂപയോളം വരും.

സൈബര്‍ ട്രക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരോടെ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത് ആദ്യം 250 ഡോളര്‍ (ഏകദേശം 21000 രൂപ) അടയ്ക്കണമെന്നാണ്.

മൂന്ന് വേരിയന്റുകളിലാണ് സൈബര്‍ ട്രക്ക് പുറത്തിറക്കുന്നത്. റിയര്‍-വീല്‍-ഡ്രൈവ് വേര്‍ഷനാണ് ബേസ് മോഡല്‍. ഓള്‍-വീല്‍-ഡ്രൈവ് വേര്‍ഷനാണ് രണ്ടാമത്തെ വേരിയന്റ്. ഏറ്റവും മുന്തിയ ഇനം സൈബര്‍ ബീസ്റ്റ് എന്ന മോഡലും.

60,990 മുതല്‍ 99,990 ഡോളര്‍ വരെയാണ് വില.

ഇതുവരെയായി 20 ലക്ഷത്തോളം പേരാണു വാഹനം ബുക്ക് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2025-ഓടെ ടെസ് ല പ്രതിവര്‍ഷം രണ്ടര ലക്ഷം സൈബര്‍ ട്രക്കുകള്‍ ഉല്‍പ്പാദിപ്പിക്കാനാണു തീരുമാനിച്ചിരിക്കുന്നത്.

തിളങ്ങുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടു നിര്‍മിച്ച ട്രക്ക്, ' ദ സ്‌പൈ ഹു ലവ്ഡ് മീ ' എന്ന 1977-ലെ ജയിംസ് ബോണ്ട് സിനിമയില്‍ അന്തര്‍വാഹിനിയായ മാറിയ കാറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മിച്ചതെന്നു മസ്‌ക് പറഞ്ഞു.

Tags:    

Similar News