ടാറ്റ നാനോ ഇലക്ട്രിക് അവതാരത്തിൽ
- ടാറ്റ മോട്ടോഴ്‌സ് ഇതിനകം തന്നെ നെക്സോൺ,അവിനിയ, ടിയാഗോ, ഹാരിയർ, സിയറ എന്നിങ്ങനെ അഞ്ചു ഇലക്ട്രിക്ക് കാറുകൾ നിരത്തിൽ ഇറക്കിയിട്ടുണ്ട്
വലിയ പ്രതീക്ഷയോടെയാണ് 2008 ടാറ്റ നാനോ വിപണിയിൽ എത്തിയത്. എന്നാൽ രത്തൻ ടാറ്റയുടെയും സ്വപ്‍ന പദ്ധതി തുടക്കത്തിൽ തന്നെ തകർന്നു പോയി. ഇപ്പോൾ ആ തകർച്ചയുടെ ചാരത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെ പോലെ ഇലക്ട്രിക്ക് അവതാരത്തിൽ പറന്നുയരാൻ ശ്രമിക്കുകയാണ് നാനോ.
നാനോയുടെ ഇലക്ട്രിക്ക് രൂപം ഉടനെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‌സ്.
കമ്പനി ഇതുവരെ ടാറ്റ നാനോ ഇലക്ട്രിക് ബാറ്ററിയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എങ്കിലും ഏകദേശം 28 വാട്ടിന്റെ ലിഥിയം അയണ്‍ ബാറ്റി പായ്ക്കായിരിക്കും വരുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഏഴ് മണിക്കൂറോളം സമയം വേണം.
ടാറ്റ നാനോ ഇലക്ട്രിക് ആകര്‍ഷകമായ സവിശേഷതകളുമായാകും വിപണിയിലേക്കെത്തുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. സോണി മ്യൂസിക് സിസ്റ്റം, മൊബൈല്‍ കണക്റ്റിവിറ്റി, നാവിഗേഷന്‍, ഡ്രൈവിംഗ് മോഡുകള്‍, ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷന്‍, ടൈം ക്ലോക്ക്, കുറഞ്ഞ ബാറ്ററി ഇന്‍ഡിക്കേറ്റര്‍, സ്‌റ്റൈലിഷ് ഡാഷ്‌ബോര്‍ഡ് ഡിസൈന്‍, മികച്ച ടച്ച് സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് സിസ്റ്റം, സുഖപ്രദമായ സീറ്റുകള്‍, കൂടുതല്‍ ബൂട്ട് സ്‌പേസ് എന്നിവ ഇതിലുണ്ടാകുമെന്ന് പറയുന്നു. ബാറ്ററി പായ്ക്ക് ഏകദേശം 320 കിലോമീറ്റര്‍ പരിധി നല്‍കുമെന്നാണ് കണക്കാക്കുന്നത്.
ഒറ്റ ചാർജിങ്ങിൽ 150 കിലോമീറ്റർ ദൂരം ഓടു൦ എന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. കൂടിയ വേഗം 120 കിലോമീറ്ററും. നാല് പേർക്ക് സഞ്ചരിക്കാം. നഗരയാത്രക്കാണ് നാനോ ഇ വി ഉദ്ദേശിക്കുന്നത്. അഞ്ചു ലക്ഷമാണ് ഇപ്പോൾ പ്രതീക്ഷിക്കുന്ന വില. വിപണിയിൽ അടുത്തതന്നെ എത്തിയേക്കും.
ടാറ്റ നാനോ ഇലക്ട്രിക്കലിന്റെ ലോഞ്ച് കാത്തിരിക്കുന്നവര്‍ നിരവധിയാണെന്നാണ് പൊതുവേയുള്ള അഭിപ്രായം.
ടാറ്റ മോട്ടോഴ്‌സ് ഇതിനകം തന്നെ നെക്സോൺ,അവിനിയ, ടിയാഗോ, ഹാരിയർ, സിയറ എന്നിങ്ങനെ അഞ്ചു ഇലക്ട്രിക്ക് കാറുകൾ നിരത്തിൽ ഇറക്കിയിട്ടുണ്ട്. നിലവില്‍ ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ ടാറ്റക്ക് 80 ശതമാനം വിപണി വിഹിതമുണ്ട്