ആദ്യ ഇലക്ട്രിക് കാര്‍ സ്വന്തമാക്കി ഷാരൂഖ്; സ്വന്തമാക്കിയത് ഹ്യുണ്ടായ് അയോണിക് 5

ഇന്ത്യയിലെ എക്‌സ് ഷോറൂം വില 46 ലക്ഷം രൂപയാണ്

Update: 2023-12-04 10:50 GMT

ആദ്യമായി ഇലക്ട്രിക് കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഹ്യുണ്ടായിയുടെ അയോണിക് 5 എന്ന ഇവിയാണ് ഷാരൂഖ് സ്വന്തമാക്കിയത്.

' ഹ്യുണ്ടായ് അയോണിക് 5 സ്വന്തമാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എന്റെ വാഹന ശേഖരത്തിലെ ആദ്യ ഇലക്ട്രിക് മോഡലാണ് ഹ്യുണ്ടായ് അയോണിക് 5 ' എന്നാണ് വാഹനം ഏറ്റുവാങ്ങിയ ശേഷം ഷാരൂഖ് പറഞ്ഞത്.

ഇന്ത്യയില്‍ അയോണിക് 5 ന്റെ 1100 തികയ്ക്കുന്ന യൂണിറ്റാണ് ഹ്യുണ്ടായ് കമ്പനി ഷാരൂഖ് ഖാന് കൈമാറിയത്. 1000 യൂണിറ്റ് 2023-ല്‍ ഇന്ത്യയില്‍ വിറ്റഴിച്ചതിനെ തുടര്‍ന്നു ഹ്യുണ്ടായ് കമ്പനി ഷാരൂഖിന് സമ്മാനമായി നല്‍കിയതാണ് അയോണിക് 5.

ഈ കാറിന്റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില 46 ലക്ഷം രൂപയാണ്.

12.3 ഇഞ്ച് ഡിസ്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, 6 എയര്‍ബാഗ്, 360 ഡിഗ്രി കാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് എന്നിവ അയോണിക് 5 ന്റെ പ്രത്യേകതകളാണ്.

ഒറ്റത്തവണ ചാര്‍ജ്ജിംഗില്‍ 631 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ അയോണിക് 5ന് സാധിക്കും. 217 പിഎസ് പവറും, 350 എന്‍എം ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണു കാറിലുള്ളത്.

2023 ഫെബ്രുവരിയില്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ ഭാഗമായി ഇന്ത്യയില്‍ അവതരിപ്പിച്ചത് ഷാരൂഖ് ഖാന്‍ ആയിരുന്നു.


Tags:    

Similar News