യൂസ് ഡ് ബൈക്ക് ബിസിനസിലേക്ക് എന്‍ഫീല്‍ഡ്

വായ്പകള്‍ ലഭ്യമാക്കാന്‍ എച്ച്ഡിഎഫ്‌സി, ഐഡിഎഫ്‌സി എന്നീ മുന്‍നിര ബാങ്കുകളുമായി സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്

Update: 2023-12-06 11:09 GMT

യൂസ് ഡ് അഥവാ പ്രീ-ഓണ്‍ഡ് ബൈക്ക് ബിസിനസിലേക്ക് പ്രവേശിച്ചിരിക്കുകയാണ് എന്‍ഫീല്‍ഡ്. റീ ഓണ്‍ (Reown) എന്നാണ് ബിസിനസിന് പേരിട്ടിരിക്കുന്നത്.

ഡിസംബര്‍ 5 ചൊവ്വാഴ്ചയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

നിലവിലുള്ളതും, ഭാവിയില്‍ കസ്റ്റമര്‍ ആയേക്കാവുന്നവരുമായവര്‍ക്ക് അവരുടെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകള്‍ വില്‍ക്കാനോ, വാങ്ങാനോ അതുമല്ലെങ്കില്‍ അവരുടെ മോട്ടോര്‍ സൈക്കിള്‍ എക്‌സ്‌ചേഞ്ച് ചെയ്യാനും അപ്‌ഗ്രേഡ് ചെയ്യാനും സഹായിക്കുന്നതാണ് റീ ഓണ്‍.

വായ്പകള്‍ ലഭ്യമാക്കാന്‍ എച്ച്ഡിഎഫ്‌സി, ഐഡിഎഫ്‌സി എന്നീ മുന്‍നിര ബാങ്കുകളുമായി സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്.

നിലവിലുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ കസ്റ്റമേഴ്‌സിനും അവരുടെ ബൈക്കുകള്‍ റീ ഓണിലൂടെ വില്‍ക്കാനാകും.

റീ ഓണ്‍ വഴി വാങ്ങുന്ന യൂസ് ഡ് ബൈക്കുകള്‍ക്ക് വാറന്റിയും 2 സൗജന്യ സേവനങ്ങളും ലഭ്യമായിരിക്കും.

റീ ഓണിലൂടെ ലഭ്യമാകുന്ന ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ അംഗീകൃത ഡീലര്‍മാരാല്‍ സര്‍വ്വീസ് ചെയ്യും. അവ ഉപഭോക്താക്കളില്‍ എത്തുന്നതിന് മുമ്പ് സമഗ്രമായ ഗുണനിലവാര പരിശോധനയ്ക്കും വിധേയമാക്കും.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണു നിലവില്‍ റീ ഓണ്‍ പ്രോഗ്രാം ലഭ്യമാവുക. അംഗീകൃത ഡീലര്‍മാരില്‍ നിന്നോ, റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ റീ ഓണ്‍ പ്രോഗ്രാമിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും.

വെബ്‌സൈറ്റ് ലിങ്ക് ഇതാ:

https://www.royalenfield.com/in/en/reown/

Tags:    

Similar News