2024 ജനുവരി 1 മുതല്‍ ഹിമാലയന്‍ 450 യുടെ വില കൂടും
ഹിമാലയന്റെ ടോപ് മോഡലാണ് സമ്മിറ്റും ഹാന്‍ലി ബ്ലാക്കും
2024 ജനുവരി 1 മുതല്‍ ഹിമാലയന്‍ 450-യുടെ വില റോയല്‍ എന്‍ഫീല്‍ഡ് വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ എത്ര രൂപയായിരിക്കും വര്‍ധിക്കുകയെന്ന് വ്യക്തമല്ല.
2023 നവംബര്‍ 24 മുതല്‍ 26 വരെ ഗോവയിലാണ് മോട്ടോവേഴ്‌സ് നടന്നത്. ഇവിടെ വച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450-യുടെ വില പ്രഖ്യാപിച്ചതും.
ബേസ് മോഡലിന് 2.69 ലക്ഷം രൂപയും സ്ലേറ്റ് ഹിമാലയന്‍ സാള്‍ട്ട്, സ്ലേറ്റ് പോപ്പി ബ്ലൂ എന്ന മോഡലിന് 2.74 ലക്ഷം രൂപയും, കാമറ്റ് വൈറ്റിന് 2.79 ലക്ഷം രൂപയും, ഹാന്‍ലി ബ്ലാക്ക് കളറിന് 2.84 ലക്ഷം രൂപയുമാണ് വില. ഇതെല്ലാം എക്‌സ് ഷോറൂം വിലയാണ്.
ഹിമാലയന്റെ ടോപ് മോഡലാണ് സമ്മിറ്റും ഹാന്‍ലി ബ്ലാക്കും.
സമ്മിറ്റിന്റെ വില 2.79 ലക്ഷവും, ഹാന്‍ലി ബ്ലാക്കിന് 2.84 ലക്ഷം രൂപയുമാണ് വില.
ഇത് പ്രാരംഭ വിലയാണ് ( introductory price ). ഈ വിലയില്‍ ബൈക്ക് സ്വന്തമാക്കണമെങ്കില്‍ 2023 ഡിസംബര്‍ 31-നകം ബുക്ക് ചെയ്യേണ്ടതുണ്ട്.
റോയല്‍ എന്‍ഫീല്‍ഡിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയോ കമ്പനിയുടെ വെബ്‌സൈറ്റിലൂടെയോ ബുക്കിംഗ് നടത്താന്‍ അവസരമുണ്ട്.