പുതുവര്‍ഷം കളറാക്കാന്‍ എത്തുന്നു ജാവ 350

  • ജാവ സ്റ്റാന്‍ഡേര്‍ഡിന്റെ പുതുക്കിയ പതിപ്പായിരിക്കും ജാവ 350
  • ജാവ സ്റ്റാന്‍ഡേര്‍ഡിനേക്കാള്‍ വില കൂടുതലായിരിക്കും ജാവ 350ക്ക്
  • ജാവ 350 മോഡല്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്

Update: 2024-01-10 08:31 GMT

ജാവ മോട്ടോര്‍ സൈക്കിളിനോട് എല്ലാക്കാലത്തും ഒരു പ്രത്യേക താല്‍പര്യം ഇന്ത്യന്‍ വിപണി പ്രകടപ്പിച്ചിട്ടുണ്ട്.

പുതുവര്‍ഷത്തില്‍ ഒരു സന്തോഷ വാര്‍ത്ത പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

ഇന്ത്യയില്‍, ജാവ 350 മോഡല്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജാവ സ്റ്റാന്‍ഡേര്‍ഡിന്റെ പുതുക്കിയ പതിപ്പായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

ജാവ സ്റ്റാന്‍ഡേര്‍ഡിനേക്കാള്‍ വില കൂടുതലായിരിക്കും ജാവ 350ക്ക്.

ജാവ സ്റ്റാന്‍ഡേര്‍ഡിന് സിംഗിള്‍ചാനല്‍ എബിഎസിന് 1.81 ലക്ഷവും, ഡ്യുവല്‍ചാനല്‍ എബിഎസിന് 2.03 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വില.

350 സിസി വിഭാഗത്തില്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഹോണ്ട സിബി 350 എന്നീ മോഡലുകളായിരിക്കും ജാവ 350 യുടെ പ്രധാന എതിരാളി.

Tags:    

Similar News