പുതുവര്‍ഷം പൊളിക്കും! കാവസാക്കി നിന്‍ജ ZX-6R ജനുവരി-1 ന് വീണ്ടുമെത്തും
11 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്
കാവസാക്കിയുടെ ജനപ്രിയ മോഡലായ നിന്‍ജ ഇന്ത്യന്‍ നിരത്തുകളില്‍ വീണ്ടുമെത്തുന്നു. 2020 ഏപ്രിലില്‍ ബിഎസ് 6 എമിഷന്‍ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍മാറേണ്ടി വന്ന നിന്‍ജ ZX-6R , സമഗ്രമായ അപ്‌ഡേറ്റുകളുമായിട്ടാണ് എത്തുന്നത്. കാഴ്ചയില്‍ കൂടുതല്‍ ആകര്‍ഷണീയമായതിനൊപ്പം ബിഎസ് 6 ഫേസ് 2 എമിഷന്‍ മാനദണ്ഡങ്ങളും പാലിച്ചാണ് നിന്‍ജ ZX-6R വീണ്ടും വിപണിയിലെത്തുന്നത്. 11 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.