ലക്ഷ്യം ഇവി-മേഖലയിൽ അഞ്ച് കോടി തൊഴിലവസരങ്ങള്‍: നിതിന്‍ ഗഡ്കരി

Update: 2023-12-23 10:09 GMT

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന പ്രതിവര്‍ഷം ഒരു കോടിയിലെത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഈ വിഭാഗത്തില്‍ ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ ഇതോടെ അഞ്ചുകോടിയായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 19മത് ഇവി എക്‌സപോ 2023നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹനങ്ങളുടെ (വാഹന്‍) ഡാറ്റാബേസ് അനുസരിച്ച് 34.54 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഇതുവരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോകത്തെ ഒന്നാം നമ്പര്‍ ഇവി നിര്‍മ്മാതാക്കളാകാന്‍ ഇന്ത്യക്ക് കഴിയും. ക്ലീന്‍ എനര്‍ജി ഉല്‍പ്പാദനത്തിലും ഉപയോഗത്തിലും ഇന്ത്യയെ സ്വയംപര്യാപ്ത രാജ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ഉറപ്പിച്ചു പറഞ്ഞു.

നിലവിലുള്ള മലിനീകരണ വാഹനങ്ങള്‍ ഹൈബ്രിഡ്, സമ്പൂര്‍ണ ഇവികളാക്കി മാറ്റാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയതായും സാങ്കേതിക പ്രദര്‍ശനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുഗതാഗതവും ലോജിസ്റ്റിക്‌സും ഇവിയിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Tags:    

Similar News