2 ലക്ഷം ഇലക്ട്രിക് കാർ നിർമ്മാണ ശേഷിയുള്ള പ്ലാൻ്റുമായ് ഹ്യൂണ്ടായ്

  • രണ്ട് ലക്ഷം കോടി വോൺ നിക്ഷേപിക്കും
  • കൊറിയയിൽ ഇവികളുടെ വാർഷിക ഉൽപാദനം 1.51 ദശലക്ഷം കാറുകളായി യർത്തും
  • ഉൽസാൻ ഫാക്ടറിയിലാണ് സൈറ്റ് സ്ഥിതി ചെയ്യുന്നത്

Update: 2023-11-13 10:01 GMT

പ്രതിവർഷം രണ്ട് ലക്ഷം കാറുകൾ നിർമിക്കാനുതകുന്ന പുതിയ ഇലക്ട്രിക് വാഹന (ഇവി) പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചു  ഹ്യൂണ്ടായ് കാർ കമ്പനി. ദക്ഷിണ കൊറിയയിൽ ആയിരിക്കും ഇത് ആരംഭിക്കുന്നത്.

പ്ലാൻ്റിനായി ഹ്യൂണ്ടായ്രണ്ട് ലക്ഷം കോടി വോൺ നിക്ഷേപിക്കും. 1 .4 ദശലക്ഷം  കാറുകളുടെ വാർഷിക  ഉല്പാദന ശേഷിയുള്ള ഹ്യൂണ്ടായിയുടെ  ഉൽസാൻ ഫാക്ടറിയിലാണ് സൈറ്റ് സ്ഥിതി ചെയ്യുന്നത്.

1968 ൽ ആണ് ഹ്യൂണ്ടായ് തങ്ങളുടെ ആദ്യത്തെ ഓട്ടോ പ്ലാൻ്റ് ഉൽസാനിൽ നിർമിച്ചത്. ഇവിടെ തന്നെയാണ് തിങ്കളാഴ്ച്ച പുതിയ പ്ലാൻ്റിൻ്റെ തറകല്ലിടലും നടത്തിയത്. ഈ വർഷം അവസാനത്തോടെ ജോലി ആരംഭിക്കുകയും 2026 ആദ്യ പാദത്തിൽ വൻ തോതിലുള്ള ഉല്പാദനം  ആരംഭിക്കുകയും ചെയ്യും.

തറകല്ലിടൽ ചടങ്ങിൽ രാഷ്ട്രീയക്കാർ, ഹ്യൂണ്ടായ് തൊഴിലാളികളൾ, മേയർ, മുൻ ഫാക്ടറി മേധാവി എന്നിവർ പങ്കെടുത്തു. ദക്ഷിണ കൊറിയയിൽ ഒരു ഇലക്ട്രിക് വാഹന പ്ലാൻ്റ് നിർമിക്കുക എന്നത്  ഹ്യൂണ്ടായ് യൂണിയൻ്റെയും സിറ്റി അധികൃതരുടെയും ആഭ്യർത്ഥനകളിലൊന്നാണ്. 

യുഎസ് നിർമ്മിത ഇവികൾക്ക് നികുതി ക്രെഡിറ്റുകൾ വാഗ്ദാനം ചെയ്യുന്ന പ്രസിഡൻ്റ് ജോ ബൈഡൻ്റെ പണപ്പെരുപ്പം കുറയ്ക്കൽ നിയമം ആവശ്യകതകൾ നിറവേറ്റുന്നതിനായി, യുഎസിലെ ജോർജിയയിൽ ഹ്യൂണ്ടായ് ഒരു ഇവി പ്ലാൻ്റും നിർമ്മിക്കും.

ഹ്യുണ്ടായ്, കിയ, ജെനസിസ് ബ്രാൻഡുകളെ നിയന്ത്രിക്കുന്ന ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ്, ഈ ദശകത്തിൻ്റെ അവസാനത്തോടെ കൊറിയയിൽ ഇവികളുടെ വാർഷിക ഉൽപാദനം 1.51 ദശലക്ഷം കാറുകളായി ഉയർത്തു൦ 

യുദ്ധാനന്തരം രാജ്യം ദുരിതമനുഭവിക്കുമ്പോൾ ദക്ഷിണ കൊറിയയുടെ ഓട്ടോമൊബൈൽ വ്യവസായം ആരംഭിച്ച സ്ഥലമാ ഉൽസാൻ. ഈ ഇവി-സമർപ്പിത പ്ലാന്റിന്റെ സ്മാർട്ട് മൊബിലിറ്റി സാങ്കേതികവിദ്യ ജോലിസ്ഥലത്തെ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമായ സ്ഥലമാക്കി മാറ്റും എന്ന് ഹ്യൂണ്ടായിയുടെ എക്‌സിക്യൂട്ടീവ് ചെയർ ചുങ് യുയിസുൻ പറഞ്ഞു.

2021 ലെ കണക്കനുസരിച്ച്, ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതിയിൽ ലോകത്തിലെ നാലാമത്തെ വലിയ രാജ്യമാണ് ദക്ഷിണ കൊറിയ.

Tags:    

Similar News