വില 6 കോടിക്ക് മുകളില്‍, ഫെരാരി സൂപ്പര്‍ കാര്‍ സ്വന്തമാക്കി ദുല്‍ഖര്‍

  • പരമാവധി 330 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാനാകും
  • ലക്ഷ്വറി കാറുകള്‍ സ്വന്തമാക്കിയതിലൂടെ നേരത്തേയും വാര്‍ത്തകളിലിടം നേടിയിട്ടുണ്ട് ദുല്‍ഖര്‍

Update: 2023-11-09 11:15 GMT

ഫെരാരിയുടെ സൂപ്പര്‍ കാര്‍ മോഡല്‍ 296 ജിടിബി സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. 5.40 കോടി രൂപ മുതല്‍ എക്സ് ഷോറൂം വിലയുള്ള ഈ കാര്‍ സ്വന്തമാക്കുന്ന ആദ്യ മലയാളി സിനിമാ താരമാണ് ഡിക്യു. തന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കസ്റ്റമൈസേഷനുകള്‍ കൂടി ചേരുന്നതോടെ 6 കോടി രൂപയ്ക്കു മുകളില്‍ ചെലവിട്ടാണ് താരം ഈ വാഹനം സ്വന്തമാക്കിയിട്ടുള്ളതെന്നാണ് വിവരം. ബിഎംഡബ്ല്യു 7 സീരീസ് ഉള്‍പ്പടെ വിവിധ ലക്ഷ്വറി കാറുകള്‍ സ്വന്തമാക്കിയതിലൂടെ നേരത്തേയും വാര്‍ത്തകളിലിടം നേടിയിട്ടുണ്ട് ദുല്‍ഖര്‍.

വി6 എന്‍ജിനില്‍ ഏറെ നാളുകള്‍ക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന കാറാണ് 296 ജിടിബി. 2022ല്‍ ആഗോള തലത്തില്‍ വിപണിയിലെത്തിയ ഈ പ്ലഗ് ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറിന് മണിക്കൂറില്‍ പരമാവധി 330 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാനാകും. 3 ലീറ്റർ പെട്രോൾ എൻജിനും 6.0 കിലോവാട്ട് ബാറ്ററിയുമാണ് ഈ മിഡ് എന്‍ജിന്‍ വാഹനത്തിലുള്ളത്. ഇരു എന്‍ജിനുകളും ചേര്‍ന്ന് 819 ബിഎച്ച്പി കരുത്ത് പകരുന്നു. 6250 ആർപിഎമ്മിൽ 740 എൻഎം ആണ് ടോർക്ക്.

ഫെരാരി 458 സ്പൈഡർ, ബിഎംഡബ്ല്യു എക്സ്6 എം, പോർഷെ പനമേര ടർബോ തുടങ്ങിയ വമ്പന്‍മാരും ദുല്‍ഖറിന്‍റെ ഗാരേജിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡ്രൈവിംഗിലും വിവിധ വാഹനങ്ങളോടുമുള്ള പ്രിയത്തിന്‍റെ പേരില്‍ മെഗാസ്‍റ്റാര്‍ മമ്മൂട്ടിയുടെ പേരും പലകുറി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ താല്‍പ്പര്യം മകന്‍ ദുല്‍ഖറിലും സ്വാധീനം ചെലുത്തിയെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. 

Tags:    

Similar News