ജൂണ്‍ പാദത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് ടോപ് ഗിയറിൽ

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡിന്റെ നികുതി കിഴിച്ചുള്ള ലാഭം രണ്ട് മടങ്ങ് വര്‍ധിച്ച് 585.58 കോടി രൂപയായി.

Update: 2022-08-13 02:28 GMT

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡിന്റെ നികുതി കിഴിച്ചുള്ള ലാഭം രണ്ട് മടങ്ങ് വര്‍ധിച്ച് 585.58 കോടി രൂപയായി.

വില്‍പനയിലുണ്ടായ വര്‍ധനയാണ് കമ്പനിയ്ക്ക് നേട്ടമായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേകാലയളില്‍ 256.46 കോടി രൂപയായിരുന്നു കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭമെന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഒന്നാം പാദത്തില്‍ 8,447.54 കോടി രൂപയാണ് കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം (കണ്‍സോളിഡേറ്റഡ്). മുന്‍വര്‍ഷം ഇതേകാലയളവില്‍ 5,502.80 കോടി രൂപയായിരുന്നു പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം.

ജൂണ്‍പാദത്തില്‍ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ എന്നീ വിഭാഗങ്ങളിലായി 13.90 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റത്. മുന്‍ സാമ്പത്തികവര്‍ഷത്തെ ഇതേകാലയളവുമായി താരമത്യം ചെയ്യുമ്പോള്‍ 36 ശതമാനം വര്‍ധനയാണ് വില്‍പനയിലുണ്ടായിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ജൂണ്‍ പാദത്തില്‍ 5,169.4 കോടി രൂപയായിരുന്നു ആകെ ചെലവെങ്കില്‍ ഈ വര്‍ഷം ജൂണ്‍പാദത്തില്‍ ഇത് 7,692.93 കോടി രൂപയായി ഉയര്‍ന്നു. വാഹന നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ വാങ്ങുന്നതിന് ഇക്കഴിഞ്ഞ പാദത്തില്‍ 6,095.68 കോടി രൂപയാണ് ചെലവായത്.

2021-22 സാമ്പത്തികവര്‍ഷം ജൂണ്‍പാദത്തില്‍ ഇത് 4,174.94 കോടി രൂപയായിരുന്നു.

Tags:    

Similar News