5.7 ലക്ഷം രൂപയില്‍ സി3 ഇന്ത്യയില്‍ പുറത്തിറക്കി സിട്രോണ്‍
ഡെല്‍ഹി: വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ ഇന്ത്യ തങ്ങളുടെ പുതിയ മോഡല്‍ സി3 പുറത്തിറക്കി. 5.7 ലക്ഷം രൂപയിലാണ് (എക്‌സ്-ഷോറൂം) മോഡലിന്റെ വില ആരംഭിക്കുന്നത്. 5.7 ലക്ഷം മുതല്‍ 8.05 ലക്ഷം രൂപ വരെ വിലയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ പവര്‍ട്രെയിനിലാണ് സി3 വരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ 1.2 ലിറ്റര്‍ പ്യു്വടെക് 82, ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ 1.2 ലിറ്റര്‍ പ്യു്വടെക് 110 എന്നിങ്ങനെ രണ്ട് വകഭേദങ്ങളോടെയാണ് കമ്പനി പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. […]
ഡെല്‍ഹി: വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ ഇന്ത്യ തങ്ങളുടെ പുതിയ മോഡല്‍ സി3 പുറത്തിറക്കി. 5.7 ലക്ഷം രൂപയിലാണ് (എക്‌സ്-ഷോറൂം) മോഡലിന്റെ വില ആരംഭിക്കുന്നത്.
5.7 ലക്ഷം മുതല്‍ 8.05 ലക്ഷം രൂപ വരെ വിലയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ പവര്‍ട്രെയിനിലാണ് സി3 വരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ 1.2 ലിറ്റര്‍ പ്യു്വടെക് 82, ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ 1.2 ലിറ്റര്‍ പ്യു്വടെക് 110 എന്നിങ്ങനെ രണ്ട് വകഭേദങ്ങളോടെയാണ് കമ്പനി പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഈ ലോഞ്ചിലൂടെ, സിട്രോണ്‍ ഇന്ത്യയിലെ മുഖ്യധാരാ ബി-ഹാച്ച് സെഗ്മെന്റിലേക്ക് പ്രവേശിക്കുന്നുവെന്ന് സ്റ്റെല്ലാന്റിസ് ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ റോളണ്ട് ബൗച്ചറ പ്രസ്താവനയില്‍ പറഞ്ഞു. കമ്പനിയുടെ സി-ക്യൂബ്ഡ് ഫാമിലി വാഹനങ്ങളില്‍ നിന്നുള്ള ആദ്യ മോഡലാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ 19 നഗരങ്ങളിലായി 20 ലാ മേയ്‌സണ്‍ സിട്രോണ്‍ ഫൈജിറ്റല്‍ ഷോറൂമുകളില്‍ സി3യുടെ വില്‍പ്പന ആരംഭിച്ചതായി വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു. 26 സെന്റീമീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, 56 കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ എന്നിങ്ങനെ വിവിധ ഫീച്ചറുകളുമായാണ് ഈ മോഡല്‍ എത്തിയിരിക്കുന്നതെന്ന് സിട്രോണ്‍ ഇന്ത്യ ബ്രാന്‍ഡ് ഹെഡ് സൗരഭ് വത്സ പറഞ്ഞു.
കമ്പനി ഇതിനകം തന്നെ ഇ5 എയര്‍ക്രോസ് എസ്യുവി ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്.