അറ്റ്ലാന്റിക് കടലില്‍ കത്തുന്നത് ശതകോടികളുടെ ഫോക്‌സ്‌വാഗൺ, പോര്‍ഷെ കാറുകള്‍

അറ്റ്ലാന്റിക്ക് സമുദ്രത്തില്‍ അസോറസ് ദ്വീപിന് സമീപത്തായി ചരക്ക് കപ്പലില്‍ അഗ്‌നിബാധ. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. പനാമ ചരക്ക് കപ്പല്‍ ഫെലിസിറ്റി എയ്സിലാണ് അഗ്‌നിബാധയുണ്ടായത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ജര്‍മ്മന്‍ ഓട്ടോ മൊബൈല്‍ ഭീമനായ ഫോക്‌സ്‌വാഗണിന്റെ നേതൃത്വത്തില്‍ അയയ്ച്ച കാറുകളാണിവ. ഏകദേശം 3,965 ഫോക്‌സ്‌വാഗൺ എജി കാറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്ന് ഫോക്‌സ്‌വാഗണിന്റെ യുഎസിലെ ഓപ്പറേഷന്‍സ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. കാറുകളുടെ മൂല്യം കണക്കാക്കിയാല്‍ നൂറുകണക്കിന് കോടി രൂപയുടെ നഷ്ടമാകും ഓട്ടോമൊബൈല്‍ മേഖലയ്ക്ക് നേരിടേണ്ടി വരിക. പോര്‍ഷെയുടേത് മാത്രമായി കപ്പലില്‍ […]

Update: 2022-02-18 06:57 GMT

അറ്റ്ലാന്റിക്ക് സമുദ്രത്തില്‍ അസോറസ് ദ്വീപിന് സമീപത്തായി ചരക്ക് കപ്പലില്‍ അഗ്‌നിബാധ. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. പനാമ ചരക്ക് കപ്പല്‍ ഫെലിസിറ്റി എയ്സിലാണ് അഗ്‌നിബാധയുണ്ടായത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ജര്‍മ്മന്‍ ഓട്ടോ മൊബൈല്‍ ഭീമനായ ഫോക്‌സ്‌വാഗണിന്റെ നേതൃത്വത്തില്‍ അയയ്ച്ച കാറുകളാണിവ. ഏകദേശം 3,965 ഫോക്‌സ്‌വാഗൺ എജി കാറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്ന് ഫോക്‌സ്‌വാഗണിന്റെ യുഎസിലെ ഓപ്പറേഷന്‍സ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

കാറുകളുടെ മൂല്യം കണക്കാക്കിയാല്‍ നൂറുകണക്കിന് കോടി രൂപയുടെ നഷ്ടമാകും ഓട്ടോമൊബൈല്‍ മേഖലയ്ക്ക് നേരിടേണ്ടി വരിക. പോര്‍ഷെയുടേത് മാത്രമായി കപ്പലില്‍ ഏകദേശം 1100 കാറുകളുണ്ടായിരുന്നു. 2019ല്‍ അറ്റ്ലാന്റിക്ക് സമുദ്രത്തില്‍ സമാന സംഭവമുണ്ടായിരുന്നു. അന്ന് ഗ്രാന്‍ഡേ അമേരിക്ക എന്ന കപ്പലില്‍ അഗ്‌നിബാധ ഉണ്ടായതിന് പിന്നാലെ കടലില്‍ മുങ്ങുകയായിരുന്നു. ഓഡിയും പോര്‍ഷെയും ഉള്‍പ്പടെ 2000 ആഡംബര കാറുകളാണ് കപ്പലിലുണ്ടായിരുന്നത്.

Tags:    

Similar News