ഉളളിവില കുതിച്ചുയരുന്നു; സര്‍ക്കാര്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചേക്കും

  • സ്റ്റോക്ക് പരിധികള്‍ അവലോകനം ചെയ്‌തേക്കും
  • മികച്ച വിളവെടുപ്പ് ഉണ്ടായിട്ടും ഉള്ളിവരവ് കുറവ്
  • ആവശ്യമെങ്കില്‍ സ്റ്റോക്ക് പരിധികള്‍ ഏര്‍പ്പെടുത്തും
;

Update: 2024-07-05 03:09 GMT
assembly elections are coming and onion prices are on the rise again
  • whatsapp icon

ഉള്ളി വില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചേക്കും. ഇന്ത്യയിലെ വിളയുടെ പ്രധാന ഉല്‍പ്പാദന കേന്ദ്രമായ നാസിക്കില്‍ നിന്നുള്ള വിതരണ ക്ഷാമം, സ്റ്റോക്ക് പരിധികള്‍ അവലോകനം ചെയ്യാനും ചില പ്രഖ്യാപനങ്ങള്‍ നടത്താനും സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു. സ്ഥിതിഗതികള്‍ ഇതുവരെ ഗുരുതരമല്ലെങ്കിലും, സാധ്യതയുള്ള കുറവും വിലക്കയറ്റവും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.

മികച്ച വിളവെടുപ്പ് ഉണ്ടായിട്ടും, രാജ്യത്തെ ഏറ്റവും വലിയ പച്ചക്കറി മൊത്തവ്യാപാര വിപണിയായ ഡല്‍ഹിയിലെ ആസാദ്പൂര്‍ മണ്ഡിയില്‍ ഉള്ളി ട്രക്കുകള്‍ കുറവാണ്. ഇത് വരും ആഴ്ചകളില്‍ സാധ്യമായ വിലക്കയറ്റത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നു.

വിതരണക്ഷാമം നിലനില്‍ക്കുകയാണെങ്കില്‍, വ്യാപാരികളോട് അവരുടെ സ്റ്റോക്കുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും തുടര്‍ന്ന് ആവശ്യമെങ്കില്‍ സ്റ്റോക്ക് പരിധികള്‍ ഏര്‍പ്പെടുത്തുമെന്നും സൂചനയുണ്ട്. ഈ ചര്‍ച്ചകള്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്, ഭാവി സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ എടുക്കും.

നാസിക്, പൂനെ, അഹമ്മദ്നഗര്‍ പ്രദേശങ്ങളില്‍ നിന്നാണ് ഉത്തരേന്ത്യയിലെ ഉള്ളി കൂടുതലും വരുന്നത്. നീണ്ടുനില്‍ക്കുന്ന വിതരണക്ഷാമം വില വര്‍ധിപ്പിച്ചേക്കാം. പത്യേകിച്ച് നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ ഒരു പ്രതിസന്ധി സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഉയര്‍ന്ന ഉള്ളി വില വോട്ടിംഗിനെ സ്വാധീനിച്ചിട്ടുണ്ടെന്നുള്ളതിന് ചരിത്രം സാക്ഷിയാണ്.

ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ജൂലൈ 3 വരെ, ഉള്ളിയുടെ അഖിലേന്ത്യാ ശരാശരി റീട്ടെയില്‍ വില കിലോയ്ക്ക് 43.4 രൂപയായിരുന്നു, ഇത് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 69.5 ശതമാനം കൂടുതലാണ്.

കഴിഞ്ഞ ഡിസംബറില്‍ ഉള്ളി കയറ്റുമതി നിരോധിച്ചിരുന്നു. സമാനമായ നടപടി ഈ വര്‍ഷവും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

ദേശീയ തലസ്ഥാന മേഖലയില്‍ പ്രതിദിനം ഉള്ളിയുടെ 100-125 ട്രക്കുകള്‍ ലഭിക്കുന്നു. അതില്‍ 50 ട്രക്കുകള്‍ വരെ ആസാദ്പൂര്‍ മണ്ഡിക്ക് ലഭിക്കുന്നു. ഈ വര്‍ഷം വിളവ് 50 ശതമാനം കുറവായ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ഇത് കൂടുതലും എത്തുന്നത്. മഹാരാഷ്ട്രയില്‍നിന്ന് ഉള്ളിവരവ് കുറവാണ്. മഹാരാഷ്ട്രയിലെ കര്‍ഷകരെ ഡല്‍ഹിയിലേക്കുള്ള ഉയര്‍ന്ന ഗതാഗതച്ചെലവ് ഉണ്ടാക്കുന്നതിനുപകരം, പ്രാദേശികമായോ ഡിമാന്‍ഡ് കൂടുതലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കോ വില്‍ക്കാന്‍ ഇഷ്ടപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ കുത്തനെയുള്ള വില ചില്ലറ വില്‍പന കേന്ദ്രങ്ങളിലൂടെയും മൊബൈല്‍ വാനിലൂടെയും സബ്സിഡി നിരക്കില്‍ ഉള്ളി വില്‍ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.

500,000 ടണ്‍ റാബി ഉള്ളി ലക്ഷ്യമിട്ട് ഒരു ബഫര്‍ സ്റ്റോക്കിനായി സര്‍ക്കാര്‍ സജീവമായി ഉള്ളി വാങ്ങുന്നു.അതില്‍ 300,000 ടണ്‍ സംഭരിച്ചു. മഴ കാരണം ദിവസേനയുള്ള വരവ് കുറഞ്ഞു, മൊത്തത്തിലുള്ള വിള ഉല്‍പ്പാദനം സ്ഥിരമായി തുടരുന്നു.

Tags:    

Similar News